രാഹുല്‍ എന്നെയൊന്നും ചെയ്തിട്ടില്ല, പെരുമാറിയത് മാന്യമായി, വെളിപ്പെടുത്തലുമായി ലക്ഷ്മി പത്മ
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന വിവാദത്തില്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ. വിവാദത്തില്‍ ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ടെന്നും അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും വ്യക്തമാക്കിയ ലക്ഷ്മി, അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് എപ്പോഴും മാന്‍

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന വിവാദത്തില്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ. വിവാദത്തില്‍ ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ടെന്നും അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും വ്യക്തമാക്കിയ ലക്ഷ്മി, അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് എപ്പോഴും മാന്യമായാണ് പെരുമാറിയിട്ടുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
‘രാഹുല്‍ എന്നോട് മാന്യമായാണ് ഇടപെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട,’ എന്ന് പറഞ്ഞുകൊണ്ടാണ് തനിക്ക് നേരെ വന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് ലക്ഷ്മി മുന്‍കൂര്‍ മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ എന്ത് എഴുതിയാലും, നിങ്ങള്‍ക്ക് വ്യക്തിപരമായി ദുരനുഭവം ഉണ്ടായോ എന്ന് ചോദിക്കുന്നവരോടാണ് തന്റെ പ്രതികരണമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, രാഹുലിനെതിരായ ആരോപണത്തിലെ പെണ്‍കുട്ടി എന്നൊരാള്‍ ഇല്ലെന്നും ഓഡിയോകള്‍ വ്യാജമാണെന്നുമുള്ള പ്രചാരണങ്ങളെ ലക്ഷ്മി പൂര്‍ണ്ണമായും തള്ളി. ‘ഞാന്‍ അവളെ കണ്ടു’ എന്ന് തുടങ്ങുന്ന കുറിപ്പില്‍, അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിലും, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലിലും ഭയന്നും ജീവിക്കുന്ന ഒരാളെയാണ് താന്‍ കണ്ടതെന്ന് ലക്ഷ്മി പറയുന്നു.
പരാതിയുമായി മുന്നോട്ടുപോകാന്‍ ആ പെണ്കുട്ടിക്കോ കുടുംബത്തിനോ മാനസികമായ കരുത്തില്ലെന്നും, തന്റെ ഐഡന്റിറ്റി വെളിപ്പെടുമോ എന്ന കടുത്ത ആശങ്കയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുറത്തറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് സൂചിപ്പിക്കുന്ന ലക്ഷ്മി, ഇരയാക്കപ്പെട്ടവരെപ്പോലും പ്രതി ഇപ്പോഴും മാനേജ് ചെയ്യുന്നുണ്ടെന്നും ഇതിലേക്ക് അന്വേഷണം എത്തണമെന്നും ആവശ്യപ്പെട്ടു. ഒരു സ്ത്രീക്ക് പരാതിയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാമൂഹിക സാഹചര്യങ്ങളെയും, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വേട്ടയാടലുകളെയും അവര്‍ നിശിതമായി വിമര്‍ശിച്ചു. ലക്ഷ്മിയുടെ പോസ്റ്റ് പുറത്തുവന്നതോടെ, വിവാദം പുതിയ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്.
എന്നാല്‍, ലക്ഷ്മി പത്മയുടെ ഈ വെളിപ്പെടുത്തല്‍, മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ സിപിഎം സൈബര്‍ സഖാക്കളായ ഹര്ഷനും സനീഷും ചേര്‍ന്ന്, സിപിഎം ആവശ്യപ്രകാരം ഈ പെണ്‍കുട്ടിയെ കണ്ടെത്തി രാഹുലിനെതിരെ പരാതി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പ്രധാന ആരോപണം. ഇതിനായി ഇതേ സ്ഥാപനത്തിലെ വനിതാ ജേണലിസ്റ്റായ ലക്ഷ്മി പത്മയെ ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും, ഈ നീക്കം പാളിയതോടെയാണ് അവര്‍ വിശദീകരണ രൂപത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതെന്നും പറയപ്പെടുന്നു.
ഈ സംഭവവികാസങ്ങള്‍ ചാനല്‍ ന്യൂസ് ടീമിനുള്ളില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ‘റിപ്പോര്‍ട്ടര്‍’ ചാനലില്‍ സമാനമായ ആരോപണങ്ങള്‍ നേരിടുന്ന സഹപ്രവര്‍ത്തകരുടെ വിഷയത്തില്‍ ഇടപെടാത്ത ഹര്ഷനും സനീഷും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ മാത്രം അതിവേഗം നീങ്ങിയതിനെതിരെ സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഇരുവരും വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്നും വിവരമുണ്ട്. ലക്ഷ്മി പത്മ ആകട്ടെ റിപ്പോര്‍ട്ടറില്‍ ആരോപണ വിധേയനായ മാധ്യമ പ്രവര്ത്തകന് ഷെഫീഖ് താമരശ്ശേരിയെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്ക് അടിച്ച് പിന്തുണ കൊടുത്ത ആളുമാണ്. ഒരു രാഷ്ട്രീയ വിവാദത്തില്‍ ഇരയെ കരുവാക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ചുവെന്ന ആരോപണം ശക്തമാകുന്നതോടെ, വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകാനാണ് സാധ്യത.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
