മുഹമ്മദ് ദീപക്കിന് ഐക്യദാർഢ്യം, വീട്ടിലെത്തി ജോൺ ബ്രിട്ടാസ്; മതസൗഹാർദത്തിന്റെ മാതൃകയെന്ന് പ്രശംസ
ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ വർഗീയ വിദ്വേഷത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മുഹമ്മദ് ദീപക്കിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ദീപക്കിനെപ്പോലുള്ള ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് ഉണ്

ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ വർഗീയ വിദ്വേഷത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ച മുഹമ്മദ് ദീപക്കിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എംപി. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ദീപക്കിനെപ്പോലുള്ള ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. മതസൗഹാർദത്തിന്റെ കാവലാളായി മാറിയ ദീപക്കിന് എല്ലാവിധ ഐക്യദാർഢ്യവും എംപി വാഗ്ദാനം ചെയ്തു.
ജനുവരി 26-ന് കോട്ദ്വാർ നഗരത്തിലെ മുപ്പത് വർഷം പഴക്കമുള്ള ‘ബാബ സ്കൂൾ ഡ്രസ്’ എന്ന കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സംഘം ബജ്‌റങ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കടയുടെ പേരിൽ ‘ബാബ’ എന്ന് ചേർത്തിരിക്കുന്നത് സമീപത്തെ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ നിലനിൽക്കെ സ്ഥലത്തെത്തിയ ദീപക് പ്രതിഷേധക്കാരെ തടയുകയും തന്റെ പേര് ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ധീരമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ദീപക്കിന് വലിയ സാമ്പത്തിക നഷ്ടങ്ങളും സാമൂഹികമായ ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരുന്നുണ്ടെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ദീപക് ഉപജീവനത്തിനായി നടത്തിയിരുന്ന ജിമ്മിൽ മുൻപ് നൂറ്റമ്പതോളം പേർ പരിശീലനത്തിന് എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് ആറോ ഏഴോ പേരായി ചുരുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതമാർഗ്ഗം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ഗൂഢശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ഊരുവിലക്ക് നേരിടുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ നിലകൊണ്ടതിന് ഉത്തരാഖണ്ഡ് പോലീസ് ദീപക്കിനെതിരെ കേസെടുത്തിട്ടുണ്ട്. വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സമാധാനത്തിനായി നിലകൊള്ളുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന രീതിയെ എംപി വിമർശിച്ചു. മതസൗഹാർദത്തിന്റെ പ്രതീകമായ ദീപക്കിനെ സന്ദർശിച്ചതിലൂടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മതനിരപേക്ഷത നിലനിൽക്കുന്നത് ഇത്തരം സാധാരണക്കാരായ മനുഷ്യരുടെ ധീരമായ ഇടപെടലുകളിലൂടെയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദീപക്കിന്റെ ജീവിതമാർഗ്ഗം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുന്ന എല്ലാവർക്കും ദീപക്കിന്റെ പ്രവർത്തനം വലിയ ആവേശമാണെന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
