Skip to content
Kerala

KUWJ തിരഞ്ഞെടുപ്പ്: ജിജോ മാത്യു സംസ്ഥാന പ്രസിഡന്റ്, ആർ ആർ. കിരൺ ബാബു ജനറൽ സെക്രട്ടറി

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ജിജോ മാത്യു 1,646 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ സുരേഷ് ബാബുവിന് 1,465 വോട്ടുകളാണ് ലഭിച്ചത്. 181 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജിജോ മാത്യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

W

web desk

Published on: 3 Nov 2026, 4:45 am

KUWJ തിരഞ്ഞെടുപ്പ്:  ജിജോ മാത്യു സംസ്ഥാന പ്രസിഡന്റ്, ആർ ആർ. കിരൺ ബാബു  ജനറൽ സെക്രട്ടറി

കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യുവിനെയും ജനറൽ സെക്രട്ടറിയായി ആർ. കിരൺ ബാബുവിനെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ആകെ 3,195 വോട്ടുകളാണ് പോൾ ചെയ്തത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ജിജോ മാത്യു 1,646 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ സുരേഷ് ബാബുവിന് 1,465 വോട്ടുകളാണ് ലഭിച്ചത്. 181 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജിജോ മാത്യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിൽ 84 വോട്ടുകൾ അസാധുവായി രേഖപ്പെടുത്തി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ആർ. കിരൺ ബാബു മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയം സ്വന്തമാക്കിയത്. 1,704 വോട്ടുകൾ നേടിയ കിരൺ ബാബു, 1,390 വോട്ടുകൾ നേടിയ സുരേഷ് എടപ്പാളിനെ 314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ജനറൽ സെക്രട്ടറി മത്സരത്തിൽ 101 വോട്ടുകളാണ് അസാധുവായത്.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ വോട്ടെണ്ണൽ നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കും. എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആരൊക്കെ തിരഞ്ഞെടുക്കപ്പെടുമെന്നതിന്റെ ചിത്രം വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ വ്യക്തമാകും.

Related Stories