ചാനല്‍ ചര്‍ച്ചകളില്‍ പരാജയം; ജവാദ് മുസ്തഫാവിക്കെതിരെ എ.പി സമസ്തക്കുള്ളില്‍ വിമര്‍ശനം
ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ന്യായീകരിച്ച് രംഗത്തെത്തുന്ന കാന്തപുരം വിഭാഗം യുവനേതാവ് ജവാദ് മുസ്തഫാവിക്കെതിരെ എ.പി സമസ്തക്കുള്ളില്‍ തന്നെ വിമര്‍ശനം. ചാനല്‍ ചര്‍ച്ചകളില്‍ സംഘടനാ നിലപാടുകളേക്കാള്‍ ഉപരിയായി പിണറായി സ്തുതിപാടലുകള്ക്കാണ് ജവാദ് മുന്‍ഗണന നല്കുന്നതെന്

ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ന്യായീകരിച്ച് രംഗത്തെത്തുന്ന കാന്തപുരം വിഭാഗം യുവനേതാവ് ജവാദ് മുസ്തഫാവിക്കെതിരെ എ.പി സമസ്തക്കുള്ളില്‍ തന്നെ വിമര്‍ശനം. ചാനല്‍ ചര്‍ച്ചകളില്‍ സംഘടനാ നിലപാടുകളേക്കാള്‍ ഉപരിയായി പിണറായി സ്തുതിപാടലുകള്ക്കാണ് ജവാദ് മുന്‍ഗണന നല്‍കുന്നതെന്നും ഇത് സംഘടനയെ തെറ്റായി പ്രതിനിധീകരിക്കുന്നതിന് തുല്യമാണെന്നുമാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം.
സംഘടനാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കുന്നത് പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന വിലയിരുത്തലാണ് സംഘടനയ്ക്കുളളിലുളളത്.
ഏറ്റവും ഒടുവില്‍ മാതൃഭൂമി ന്യൂസിലെ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ചയുള്‍പ്പെടെയുള്ള വേദികളിലെ ഇദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സിപിഎമ്മിനായി ആര്‍എസ്എസിനെ ന്യായീകരികുന്നതിലേക്ക്് വരെ ജാവാദ് താഴുന്നത് സംഘടനയ്ക്ക് ബാധ്യതയാകുമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അമിതമായി ന്യായീകരിക്കുന്നതിനും ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്തുന്നതിനുമാണ് ജവാദ് മുന്‍ഗണന നല്‍കുന്നതെന്ന വിമര്‍ശനം ഇതോടെ ശക്തമായി. മാത്യഭൂമി ചര്‍ച്ചയില്‍ ജമാഅത്ത് പ്രതിനിധി ഇല്ലാത്തയിടത്ത് അവരെ രൂക്ഷമായി വിമര്‍ശിച്ച ജവാദിന്, ജമാഅത്തെ ഇസ്ലാമി പ്രതിനിധിയല്ലാത്ത കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണില്‍ നിന്ന് കടുത്ത മറുപടി ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
