Skip to content
Kerala

കാന്തപുരം വിഭാഗത്തെ ഇസ്ലാമിക തീവ്രവാദികളാക്കി ചാപ്പ കുത്തി ആർഎസ്എസ് ചാനൽ

കാന്തപുരം വിഭാഗം നേതൃത്വം നല്‍കുന്ന വിദ്യാർത്ഥി സംഘടനയായ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനെ (എസ്.എസ്.എഫ്) തീവ്ര ഇസ്‌ലാമിക സംഘടനയായി ചിത്രീകരിച്ച് ജനം ടി.വി രംഗത്ത്. എസ്.എസ്.എഫിന്റെ സാംസ്‌കാരിക പ്ലാറ്റ്‌ഫോമായ ‘സാഹിത്യോത്സവ്’ പരിപാടിയെ കുറിച്ചുള്ള വാർത്തയിലാണ് ജനം ടി.വി സംഘടനയെ തീവ്രവാദ സ്വഭാവമുള്ള ഒന്നായ

N

News Desk

Published on: 11 Jul 2026, 11:41 pm

കാന്തപുരം വിഭാഗത്തെ ഇസ്ലാമിക തീവ്രവാദികളാക്കി ചാപ്പ കുത്തി ആർഎസ്എസ് ചാനൽ

കാന്തപുരം വിഭാഗം നേതൃത്വം നല്‍കുന്ന വിദ്യാർത്ഥി സംഘടനയായ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനെ (എസ്.എസ്.എഫ്) തീവ്ര ഇസ്‌ലാമിക സംഘടനയായി ചിത്രീകരിച്ച് ജനം ടി.വി രംഗത്ത്. എസ്.എസ്.എഫിന്റെ സാംസ്‌കാരിക പ്ലാറ്റ്‌ഫോമായ ‘സാഹിത്യോത്സവ്’ പരിപാടിയെ കുറിച്ചുള്ള വാർത്തയിലാണ് ജനം ടി.വി സംഘടനയെ തീവ്രവാദ സ്വഭാവമുള്ള ഒന്നായി വിശേഷിപ്പിച്ചത്.

‘സ്‌കൂളുകളിലും വർഗീയതയോ? തീവ്ര ഇസ്‌ലാമിക സംഘടനയായ എസ്.എസ്.എഫിന് പരിപാടി നടത്താൻ സർക്കാർ സ്‌കൂൾ വിട്ടുനൽകി’ എന്ന തലക്കെട്ടോടെയായിരുന്നു ജനം ടി.വി വാർത്ത നൽകിയത്.

തൃശൂർ ജില്ലയിലെ മാള അന്നമനട ഗവൺമെന്റ് സ്‌കൂളാണ് എസ്.എസ്.എഫ് സാഹിത്യോത്സവ് നടത്തുന്നതിനായി വിട്ടുനൽകിയിരുന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് ജനം ടി.വി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വാർത്താ കാർഡുകളിലൂടെയും നടത്തിയത്. എന്നാൽ മുൻപ് ഗോവയിൽ വെച്ച് നടന്ന എസ്.എസ്.എഫിന്റെ പരിപാടിയിൽ ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള പങ്കെടുത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഈ പ്രചാരണത്തെ പ്രതിരോധിക്കുന്നത്.

ജനം ടി.വിയുടെ ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എസ്.എസ്.എഫ് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് സംഘപരിവാർ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്ന് ഉപയോക്താക്കൾ വിമർശിക്കുന്നു. എസ്.എസ്.എഫ് നടത്തിയ ഏതെങ്കിലും ഒരു തീവ്രവാദ പ്രവർത്തനം തെളിയിക്കാൻ സാധിക്കുമോ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വരുന്നത്.

എസ്.എസ്.എഫ് എന്നത് വർഷങ്ങളായി കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനയാണെന്നും, സാഹിത്യോത്സവ് എന്നത് കേവലം സാംസ്‌കാരികവും കലാപരവുമായ പ്രവർത്തനമാണെന്നും കമന്റുകളിൽ ആളുകൾ വ്യക്തമാക്കുന്നുണ്ട്. ഇത്രയും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മനസ്സിലാക്കാതെ ജനം ടി.വി നടത്തുന്ന ഇത്തരം തെറ്റായ പ്രചാരണങ്ങൾ അങ്ങേയറ്റത്തെ വിവരക്കേടാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

Related Stories