Skip to content
Kerala

തിരുവോണത്തിന് വാമന ജയന്തി ആശംസകളുമായി ജനം ടിവി; സോഷ്യൽ മീഡിയയിൽ പ്രതിഷേധവും കമന്റ് ബോക്സിൽ ‘പൊങ്കാല’യും

തിരുവോണ നാളിൽ വാമന ജയന്തി ആശംസകൾ പങ്കുവെച്ച് സംഘ്പരിവാർ അനുകൂല ചാനലായ ജനം ടിവി. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ചിത്രം അടങ്ങിയ പോസ്റ്ററിലൂടെയാണ് ചാനൽ വാമന ജയന്തി ആശംസകൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത

N

News Desk

Published on: 26 Aug 2026, 3:24 pm

തിരുവോണത്തിന് വാമന ജയന്തി ആശംസകളുമായി ജനം ടിവി; സോഷ്യൽ മീഡിയയിൽ പ്രതിഷേധവും കമന്റ് ബോക്സിൽ ‘പൊങ്കാല’യും

തിരുവോണ നാളിൽ വാമന ജയന്തി ആശംസകൾ പങ്കുവെച്ച് സംഘ്പരിവാർ അനുകൂല ചാനലായ ജനം ടിവി. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ ചിത്രം അടങ്ങിയ പോസ്റ്ററിലൂടെയാണ് ചാനൽ വാമന ജയന്തി ആശംസകൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുന്നത്. മാവേലി സങ്കൽപ്പത്തെയും കേരളത്തിന്റെ പരമ്പരാഗത ഓണാഘോഷ സ്പിരിറ്റിനെയും തളർത്തിക്കാട്ടാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചുകൊണ്ട് നിരവധിയാളുകൾ ചാനലിന്റെ പോസ്റ്റിന് താഴെ പ്രതിഷേധവുമായി എത്തി.

ചാനലിന്റെ സോഷ്യൽ മീഡിയ പേജുകളിലെ കമന്റ് ബോക്സിൽ വലിയ രീതിയിലുള്ള ‘പൊങ്കാല’യാണ് നെറ്റിസൺസ് നടത്തുന്നത്. മഹാബലിയെ വാഴ്ത്തുന്ന ഓണപ്പാട്ടുകളും മാവേലി ആശംസകളും നിറച്ചാണ് ഉപയോക്താക്കൾ പോസ്റ്റിന് മറുപടി നൽകുന്നത്.

മുൻവർഷങ്ങളിലും ഓണക്കാലത്ത് സംഘപരിവാർ പ്രസ്ഥാനങ്ങളും അനുഭാവമുള്ള മാധ്യമങ്ങളും വാമന ജയന്തി ആശംസകൾ പ്രചരിപ്പിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവോണ ദിനത്തിൽ തന്നെ ജനം ടിവി വീണ്ടും വാമന ജയന്തി ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Stories