അന്ന് ജമാഅത്ത് എല്‍ഡിഎഫിനെയാണ് പിന്തുണച്ചിരുന്നത്, ഞാന്‍ കുറെ സഹായം ചെയ്ത് കൊടുത്തു ; കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നതെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. തൻ്റെ പുസ്തകമായ ‘മുഖപുസ്തക ചിന്തകളി’ലാണ് ജലീലിന്റെ ഈ വെളിപ്പെടുത്തൽ. കുറ്റിപ്പുറത്ത് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി തന്നെ നല്ല രീതിയിൽ സഹായിച്ചിരുന്ന

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നതെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. തൻ്റെ പുസ്തകമായ ‘മുഖപുസ്തക ചിന്തകളി’ലാണ് ജലീലിന്റെ ഈ വെളിപ്പെടുത്തൽ.
കുറ്റിപ്പുറത്ത് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി തന്നെ നല്ല രീതിയിൽ സഹായിച്ചിരുന്നു. അന്ന് കേരളത്തിൽ പൊതുവെ ജമാഅത്ത് ഇടതുപക്ഷത്തെയാണ് പിന്തുണച്ചിരുന്നത്. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം, ഒരു ജനപ്രതിനിധി എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും താൻ സഹായങ്ങൾ ചെയ്തു നൽകിയിട്ടുണ്ടെന്നും ജലീൽ പുസ്തകത്തിൽ കുറിക്കുന്നു.
താൻ നൽകിയ സഹായങ്ങൾ ഇല്ലെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കില്ല. അങ്ങനെ വാദമുണ്ടെങ്കിൽ അത് വ്യക്തമാക്കാം. സഹായവും ത്യാഗവും ഒരിക്കലും ഒരു ‘വൺവേ ട്രാഫിക്’ ആയിരുന്നില്ലെന്നും ഇരുകൂട്ടരും പരസ്പരം സഹകരിച്ചിരുന്നു എന്നുമാണ് ജലീൽ വ്യക്തമാക്കുന്നത്. ‘സംസ്കാരം, രാഷ്ട്രീയം, വികസനം’ എന്ന വിഷയങ്ങളെ ആസ്പദമാക്കി എഴുതിയ പുസ്തകത്തിന്റെ 238-ാം പേജിലാണ് ഈ പരാമർശമുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജലീലിന്റെ ഈ പഴയ കുറിപ്പ് വീണ്ടും ചർച്ചയാവുകയാണ്.
കെടി ജലീല്‍ കുറിച്ചത് ഇപ്രകാരമാണ്:
2006 ലെ തെരെഞെടുപ്പിൽ ഞാൻ കുറ്റിപ്പുറത്ത് മത്സരിച്ചപ്പോൾ കേരളത്തിൽ പൊതുവെ ജമാഅത്ത് എൽ.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നത്. ഇടതു മുന്നണി സ്വതന്തനായി മത്സരിച്ച എന്നെയും നല്ല രീതിയിൽ പിന്തുണച്ച് സഹായിച്ചു. പ്രസ്തുത തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ശേഷം ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് കഴിയുന്ന എല്ലാ സഹായവും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങൾക്കായും , വ്യക്തികൾക്കായും മറ്റ് പലരെയും പോലെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇല്ലെന്നാണ് ഉത്തരവാദപ്പെട്ടവരുടെ വാദമെങ്കിൽ അതപ്പോൾ വ്യക്തമാക്കാം. സഹായവും. ത്യാഗവും വൺവേ ട്രാഫിക്കായിരുന്നില്ലെന്ന് ചുരുക്കം.
– ഡോ. കെ.ടി ജലീൽ
മുഖപുസ്തക ചിന്തകൾ ;
സംസ്കാരം | രാഷ്ട്രീയം | വികസനം
പേജ് : 238
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
