ജമാഅത്ത് അവരുടെ നയമെന്തെന്ന് പ്രഖ്യാപിക്കണം, മാപ്പ് പറയില്ലെന്ന് എ.കെ ബാലന്
തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച ജമാഅത്തെ ഇസ്ലാമി അവരുടെ സംഘടനയുടെ നയവും ലക്ഷ്യവും എന്താണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്ന് ആവശ്യവുമായി സിപിഎം നേതാവ് എ.കെ. ബാലന്. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്ട്രവാദമാണോ അവരുടെ ലക്ഷ്യം എന്ന കാര്യത്തില്‍ വ്യക്തത

തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച ജമാഅത്തെ ഇസ്ലാമി അവരുടെ സംഘടനയുടെ നയവും ലക്ഷ്യവും എന്താണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്ന് ആവശ്യവുമായി സിപിഎം നേതാവ് എ.കെ. ബാലന്. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ അതോ മതരാഷ്ട്രവാദമാണോ അവരുടെ ലക്ഷ്യം എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയതിന് ശേഷം വേണമായിരുന്നു തനിക്ക് വക്കീല്‍ നോട്ടീസ് അയയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എന്നും മതേതരത്വവും സോഷ്യലിസ്റ്റ് മൂല്യങ്ങളും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്. വ്യക്തിജീവിതത്തിലോ പൊതുപ്രവര്‍ത്തനത്തിലോ എതിരാളികളോട് പോലും അസഭ്യമായോ മോശമായോ താന്‍ പെരുമാറിയിട്ടില്ല. മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന രീതിയിലുള്ള ഒരു വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും തന്റെ പരാമര്‍ശങ്ങള്‍ക്ക് ഇതിനോടകം തന്നെ വ്യക്തത നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ വന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ തന്റെ പ്രതികരണങ്ങളെ തെറ്റായ രൂപത്തില്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ബാലന് ആരോപിച്ചു.
പ്രായപരിധിയുടെ പേരില്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറിയതിന് ശേഷം താന്‍ വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാറില്ല. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചും ശബരിമല കേസിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയാണ് വിവാദമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
