Skip to content
Kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടയച്

N

News Desk

Published on: 20 Aug 2026, 6:16 pm

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി, മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് ജാൻമണിക്കെതിരെയുള്ള പ്രധാന ആരോപണം. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത (BNS) 192, 356(2) കൂടാതെ കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി ജാൻമണി തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് മലയാളം നന്നായി കൈകാര്യം ചെയ്യാൻ അറിയില്ലെന്നും, സംസാരിച്ചപ്പോൾ ഭാഷാപ്രയോഗത്തിൽ സംഭവിച്ച പിഴവാണെന്നുമാണ് അവർ വ്യക്തമാക്കിയത്. തനിക്ക് തെറ്റുപറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും കാണിച്ച് ജാൻമണി മറ്റൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Related Stories