Skip to content
Kerala

കഴക്കൂട്ടത്ത് ഉറങ്ങിക്കിടന്ന ടെക്കിയെ റൂമില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു

കഴക്കൂട്ടത്ത് ഒരു ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായി പരാതി. 25 വയസ്സുള്ള യുവതിയെയാണ് പുലർച്ചെ രണ്ടുമണിയോടെ ആക്രമിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം നടന്നത്. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് താമസിച്ചിര

N

News Desk

Published on: 18 Oct 2025, 2:19 pm

കഴക്കൂട്ടത്ത് ഉറങ്ങിക്കിടന്ന ടെക്കിയെ റൂമില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു

കഴക്കൂട്ടത്ത് ഒരു ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായി പരാതി. 25 വയസ്സുള്ള യുവതിയെയാണ് പുലർച്ചെ രണ്ടുമണിയോടെ ആക്രമിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം നടന്നത്. ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 25 വയസ്സുകാരിയായ ഐടി ജീവനക്കാരി ഉറങ്ങിക്കിടക്കുമ്പോഴാണ് അതിക്രമമുണ്ടായത്.

പുറത്തുനിന്ന് വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ആക്രമണത്തിൽ ഞെട്ടിയുണർന്ന യുവതി ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിയെ തനിക്ക് പരിചയമില്ലെന്നും, മുൻപ് കണ്ടിട്ടില്ലെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി.

സംഭവത്തെ തുടർന്ന് ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് തുടർനടപടികൾ സ്വീകരിച്ചത്.

ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Stories