മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു
പാലക്കാട് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഷാൾ അണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎമ്മിൽ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ബാലഗംഗാധരൻ. 20 വര്‍ഷത്തോളം സിപ

പാലക്കാട് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഷാൾ അണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
സിപിഐഎമ്മിൽ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ബാലഗംഗാധരൻ. 20 വര്‍ഷത്തോളം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് അതിലെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിലേക്ക് ചേർന്നതെന്നാണ് ബാലഗംഗാധരൻ്റെ വിശദീകരണം. സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. പാർട്ടിയിൽ സത്യം പറഞ്ഞതിന് തന്നെ മാറ്റിനിര്‍ത്തിയെന്നും സിപിഐഎം നിലവിൽ വ്യക്തികേന്ദ്രീകൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ബാലഗംഗാധരൻ ആരോപിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
