Skip to content
Kerala

പോക്സോ കേസ്: ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് വിമാനമിറങ്ങിയപ്പോള്‍ പിടിയില്‍; 14-കാരിയെ വിദേശത്തുവെച്ച് പീഡിപ്പിച്ചെന്ന് പരാതി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് എന്ന മുഹമ്മദ് ഷാലി അറസ്റ്റില്‍. വിദേശത്തുനിന്നും മടങ്ങിയെത്തും വഴിയാണ് ഷാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത

N

News Desk

Published on: 26 Jul 2025, 8:34 pm

പോക്സോ കേസ്: ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് വിമാനമിറങ്ങിയപ്പോള്‍ പിടിയില്‍; 14-കാരിയെ വിദേശത്തുവെച്ച് പീഡിപ്പിച്ചെന്ന് പരാതി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ ഷാലു കിംഗ് എന്ന മുഹമ്മദ് ഷാലി അറസ്റ്റില്‍. വിദേശത്തുനിന്നും മടങ്ങിയെത്തും വഴിയാണ് ഷാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

14 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ വിദേശത്തുവെച്ച് പീഡിപ്പിച്ചു എന്നാണ് കാസര്‍കോട് സ്വദേശിയായ ഇയാള്‍ക്കെതിരെയുള്ള പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി വിദേശത്തുനിന്നും വിമാനത്താവളത്തിലെത്തുന്നു എന്ന വിവരം ലഭിച്ചതും പൊലീസ് പിടികൂടിയതും.

വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Related Stories