‘ഇവന്‍ നുണയനാണ്’ ലണ്ടനില്‍ തെരുവ് സംവാദത്തില്‍ കൈയ്യോടെ പിടിക്കപ്പെട്ട് ആരിഫ് ഹുസൈന്‍, വീഡിയോ വൈറല്‍
ഓൺലൈൻ ഇടങ്ങളിൽ ഇസ്ലാമിനെതിരെ തെളിവുകളില്ലാതെ വ്യാജപ്രചാരണം നടത്തുന്ന പ്രമുഖ എക്സ്-മുസ്ലിമും വിദ്വേശ യൂട്യൂബറുമായ ആരിഫ് ഹുസൈന്‍റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ലണ്ടനിലെ പ്രശസ്തമായ സ്പീക്കേഴ്സ് കോർണറിൽ വെച്ച് ആരിഫ് ഹുസെെന്‍ ഉന്നയിച്ച വാദങ്ങളും കള്ളങ്ങളും പൊളിഞ്ഞ് കയ്

ഓൺലൈൻ ഇടങ്ങളിൽ ഇസ്ലാമിനെതിരെ തെളിവുകളില്ലാതെ വ്യാജപ്രചാരണം നടത്തുന്ന പ്രമുഖ എക്സ്-മുസ്ലിമും വിദ്വേശ യൂട്യൂബറുമായ ആരിഫ് ഹുസൈന്‍റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ലണ്ടനിലെ പ്രശസ്തമായ സ്പീക്കേഴ്സ് കോർണറിൽ വെച്ച് ആരിഫ് ഹുസെെന്‍ ഉന്നയിച്ച വാദങ്ങളും കള്ളങ്ങളും പൊളിഞ്ഞ് കയ്യോടെ പിടിക്കപ്പെട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
അപ്രതീക്ഷിമായി ആരിഫിന് മുന്നിലെത്തിയ ഇന്ത്യക്കാരല്ലാത്ത അദ്നാൻ റാഷിദ്, ഹാഷിം എന്നിവരുടെ ചോദ്യങ്ങൾക്ക് മുന്നിലാണ് ആരിഫ് പൂർണ്ണമായും പ്രതിരോധത്തിലായത്.
ഖുർആനിൽ സ്വന്തം മകളുമായി കിടപ്പറ പങ്കിടാമെന്ന് പരാമർശമുണ്ടെന്ന ഗുരുതരമായ വ്യാജവാദമാണ് സ്പീക്കേഴ്സ് കോർണറിലെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് ആരിഫ് ഹുസൈൻ ഉന്നയിച്ചത്. ഇതേത്തുടർന്ന് അദ്നാൻ റാഷിദും കൂട്ടരും ഈ വാദത്തെ ശക്തമായി ചോദ്യം ചെയ്യുകയും ഖുർആനിൽ എവിടെയാണ് ഇത്തരമൊരു വചനമുള്ളതെന്ന് (ആയത്ത്) കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ 15 മിനിറ്റിലധികം മൊബൈലിൽ തിരഞ്ഞിട്ടും തന്റെ വാദത്തിന് യാതൊരു തെളിവും ഹാജരാക്കാൻ ആരിഫിന് കഴിഞ്ഞില്ല. ഒടുവിൽ ഫോണിൽ ‘നെറ്റ് കിട്ടുന്നില്ല’ എന്ന മുടന്തൻ ന്യായവുമായി രക്ഷപ്പെടാൻ ശ്രമിച്ച ആരിഫിന്, ഇന്റർനെറ്റും ചാറ്റ് ജിപിടിയുമൊക്കെയുള്ള തന്റെ ഫോൺ നൽകാമെന്ന് പറഞ്ഞ് അദ്നാൻ റാഷിദ് കൂടുതൽ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ, തെളിവുകൾ പിന്നീട് ഓൺലൈനിൽ പങ്കുവെക്കാമെന്നും ഇപ്പോൾ തന്നെ പോകാൻ അനുവദിക്കണമെന്നും ആരിഫ് അഭ്യർത്ഥിച്ചു. താൻ ഉന്നയിച്ച വാദത്തിന് ഖുർആനിൽ നിന്ന് തെളിവ് ഹാജരാക്കാമെന്നും അതിന് സാധിച്ചില്ലെങ്കിൽ ഓൺലൈനായി പരസ്യമായി മാപ്പ് പറയാമെന്നും ആരിഫ് ഹുസൈൻ വീഡിയോയിൽ ആവർത്തിച്ചു സമ്മതിക്കുന്നുണ്ട്. എന്നാൽ വിവരമില്ലാത്ത സാധാരണക്കാരുടെ മുന്നിൽ വീണ്ടും പോയി നുണ പറയാൻ അനുവദിക്കില്ലെന്നും, ആയത്ത് കണ്ടെത്തുന്നത് വരെ അവിടെ കാത്തുനിൽക്കുമെന്നുമുള്ള മുസ്ലിം പ്രതിനിധികളുടെ ശക്തമായ നിലപാടിന് മുന്നിൽ ആരിഫ് ഹുസൈന് ഒടുവിൽ അടിയറവ് പറയേണ്ടി വന്നു.
സംഭവത്തിന് ശേഷം അദ്നാൻ റാഷിദ് ഇന്ത്യൻ ജനതയോടായി നടത്തിയ പ്രതികരണം ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരമില്ലാത്തവരോട് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ലണ്ടനിലും അത് ആവർത്തിക്കാൻ ശ്രമിച്ച നുണയനാണ് ഇവിടെ കുടുങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും സയണിസ്റ്റ് ഫണ്ടുകളോടെയും സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്നും, ലണ്ടൻ സ്പീക്കേഴ്സ് കോർണറിൽ നിന്ന് ഇയാൾക്ക് ഓടേണ്ടി വന്നതുപോലെ വിദ്വേഷ പ്രചാരകരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും അദ്നാൻ റാഷിദ് ആഹ്വാനം ചെയ്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago
