നരേന്ദ്രമോദിയല്ല നരേന്ദ്ര ഭീതിയാണ് ഇന്ത്യ ഭരിക്കുന്നത്, ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് റിയാസ്
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല നരേന്ദ്ര ഭീതിയാണെന്നാണ് റിയാസിന്റെ പരിഹാസം. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് കണ്ണൂര്‍ സ്വദേശിനി

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല നരേന്ദ്ര ഭീതിയാണെന്നാണ് റിയാസിന്റെ പരിഹാസം. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് കണ്ണൂര്‍ സ്വദേശിനി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി സ്വദേശിനി സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ജയിലിലടച്ചതാണ് റിയാസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഈ നടപടിയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരണമെന്ന് ആഹ്വാനം ചെയ്ത മന്ത്രി, ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ നിലപാടിനെ ‘ഞെട്ടിപ്പിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ച റിയാസ്, 2014-ല്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആരോപിച്ചു.
‘ഇന്ത്യയെ ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, മറിച്ച് ‘നരേന്ദ്ര ഭീതി’യാണ്,’ അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ടെന്നും, ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണ് ഇതിനൊരു അപവാദമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കന്യാസ്ത്രീകള്‍ക്കെതിരായ പോലീസ് ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിര്‍ണായക മൊഴി പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പാചകജോലിക്കായി പോകുന്നതെന്നും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. മാതാപിതാക്കളുടെ അറിവോടെയാണ് യാത്രയെന്നും പെണ്‍കുട്ടി പറയുന്നു. ഈ വെളിപ്പെടുത്തല്‍ കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചേക്കാം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
