Skip to content
Kerala

‘ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി, ഇത്ര വായ്നോക്കികളാണോ മലയാളികള്‍ ?’ വിമർശനവുമായി യു. പ്രതിഭ എം.എൽ.എ

കായംകുളം: ഉദ്ഘാടന പരിപാടികളിൽ സിനിമാ താരങ്ങളെ കൊണ്ടുവരുന്നതിലെ പ്രവണതയെ രൂക്ഷമായി വിമർശിച്ച് യു. പ്രതിഭ എം.എൽ.എ. ‘തുണിയുടുക്കാത്ത താരങ്ങളെ’ ഉദ്ഘാടനങ്ങൾക്ക് മതി എന്നൊരു പുതിയ സംസ്കാരം വളർന്നുവരുന്നുണ്ടോയെന്ന് എം.എൽ.എ. ചോദിച്ചു. കഴിഞ്ഞ ദിവസം കായംകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എം

N

News Desk

Published on: 10 Oct 2025, 4:05 pm

‘ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി, ഇത്ര വായ്നോക്കികളാണോ മലയാളികള്‍ ?’  വിമർശനവുമായി യു. പ്രതിഭ എം.എൽ.എ

കായംകുളം: ഉദ്ഘാടന പരിപാടികളിൽ സിനിമാ താരങ്ങളെ കൊണ്ടുവരുന്നതിലെ പ്രവണതയെ രൂക്ഷമായി വിമർശിച്ച് യു. പ്രതിഭ എം.എൽ.എ. ‘തുണിയുടുക്കാത്ത താരങ്ങളെ’ ഉദ്ഘാടനങ്ങൾക്ക് മതി എന്നൊരു പുതിയ സംസ്കാരം വളർന്നുവരുന്നുണ്ടോയെന്ന് എം.എൽ.എ. ചോദിച്ചു. കഴിഞ്ഞ ദിവസം കായംകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എം.എൽ.എ.യുടെ പ്രസംഗം നിലവിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

“നമ്മുടെ സമൂഹത്തിന് സിനിമാ താരങ്ങളോട് ഒരുതരം ഭ്രാന്താണ്, അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമാ താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന ഒരു പുതിയ സംസ്കാരം വളർന്നുവരുന്നുണ്ട്. ഇത്രയ്ക്ക് വായ്നോക്കികളാണോ കേരളത്തിലെ മനുഷ്യർ? തുണിയുടുക്കാത്ത ഒരാൾ വന്നാൽ എല്ലാവരും ഇടിച്ച് കയറും,” യു. പ്രതിഭ പറഞ്ഞു.
അത്തരം രീതികൾ മാറണമെന്നും, “തുണി ഉടുത്ത് വന്നാൽ മതി” എന്ന് പറയണമെന്നും അവർ ആവശ്യപ്പെട്ടു. താനിത് പറയുമ്പോൾ ‘സദാചാരം’ പറഞ്ഞ് ആരും തൻ്റെ നേരെ വരരുതെന്നും അവർ കൂട്ടിച്ചേർത്തു. പൊതുസമൂഹത്തിൽ സിനിമാ താരങ്ങളോടുള്ള അന്ധമായ ആരാധനയും ഉദ്ഘാടനങ്ങളിലെ താരത്തിളക്കവും അവർ പ്രസംഗത്തിൽ വിമർശിച്ചു.

Related Stories