Skip to content
Kerala

സിസ്റ്റം തകരാറിലാണ്, ശിക്ഷ ഡോക്ടർക്കോ? ഡോ. ഹാരിസിനെതിരായ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഐഎംഎ

സംസ്ഥാനത്തെ ചികിത്സാ രംഗത്തെ പോരായ്മകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടിക്കൊരുങ്ങുന്ന ആരോഗ്യവകുപ്പിന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഡോ. ഹാരിസിനെതിരായ ഏത് ശിക്ഷാ നടപടിയെയും ശക്തമായി ചെ

N

News Desk

Published on: 3 Aug 2025, 1:45 pm

സംസ്ഥാനത്തെ ചികിത്സാ രംഗത്തെ പോരായ്മകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ഹാരിസ് ചിറക്കലിനെതിരെ പ്രതികാര നടപടിക്കൊരുങ്ങുന്ന ആരോഗ്യവകുപ്പിന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഡോ. ഹാരിസിനെതിരായ ഏത് ശിക്ഷാ നടപടിയെയും ശക്തമായി ചെറുക്കുമെന്നും ഇത് ഒരു ഡോക്ടറുടെ മാത്രം പ്രശ്നമല്ലെന്നും ഐഎംഎ വ്യക്തമാക്കി.

“യഥാർത്ഥ പ്രശ്നം സിസ്റ്റം, ഡോക്ടർമാരല്ല”

ആരോഗ്യവകുപ്പിലെ യഥാർത്ഥ പ്രശ്നം സിസ്റ്റത്തിന്റെ തകരാറാണെന്ന് ആരോഗ്യമന്ത്രി തന്നെ മുൻപ് സമ്മതിച്ചതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. “ആ തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കാതെ, അത് തുറന്നു പറഞ്ഞ ഒരു ജനകീയ ഡോക്ടറെ ശിക്ഷിക്കാൻ നോക്കുന്നത് കാപട്യമാണ്. ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കും,” ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.

“പാവപ്പെട്ടവരോടുള്ള യുദ്ധപ്രഖ്യാപനം”

സർക്കാർ മെഡിക്കൽ കോളേജുകളെ അവസാന അത്താണിയായി കാണുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമായാണ് ഈ നീക്കത്തെ കാണുന്നതെന്നും ഐഎംഎ തുറന്നടിച്ചു. ഇത്തരം ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അണിനിരക്കണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്യുന്നു.

അടിയന്തര നടപടി ആവശ്യം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികൾ പഠിക്കാനും പരിഹരിക്കാനും അടിയന്തരമായി ഒരു പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർ. ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Related Stories