Skip to content
Kerala

യുവ ഡോക്ടര്‍ക്ക് നേരെ സാമൂഹ്യ മാധ്യമ ആക്രമണം: കടുത്ത നടപടി ആവശ്യപ്പെട്ട് ഐ.എം.എ

തലശ്ശേരി സ്വദേശിയായ യുവ ഡോക്ടര്‍ക്കെതിരെ നടന്ന മാധ്യമ വിചാരണയും, സാമൂഹ്യ മാധ്യമ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പിന്നില്‍ വന്ന ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാ

W

web desk

Published on: 31 Jan 2025, 6:41 am

യുവ ഡോക്ടര്‍ക്ക് നേരെ സാമൂഹ്യ മാധ്യമ ആക്രമണം: കടുത്ത നടപടി ആവശ്യപ്പെട്ട് ഐ.എം.എ

തലശ്ശേരി സ്വദേശിയായ യുവ ഡോക്ടര്‍ക്കെതിരെ നടന്ന മാധ്യമ വിചാരണയും, സാമൂഹ്യ മാധ്യമ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
പിന്നില്‍ വന്ന ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ഇരുവശവും വാഹനങ്ങള്‍ നിറഞ്ഞ റോഡില്‍ ആംബുലന്‍സ് കടത്തി വിടാന്‍ ഡോക്ടര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും ഡോക്ടര്‍ക്കെതിരെ നടന്ന ഉദ്യാഗസ്ഥ – മാധ്യമ വേട്ടക്കെതിരെ നടപടി വേണമെന്നു ബന്ധപ്പെട്ടവരോട് ഐ.എം.എ. സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ.എ. ശ്രീവിലാസന്‍, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

വിഷയം ചൂണ്ടിക്കാട്ടി, കേരള മുഖ്യമന്ത്രി,ഡി.ജി.പി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, നിയമസഭാ സ്പീക്കര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Related Stories