Skip to content
Kerala

മഞ്ചേശ്വരത്ത് ലീഗ് ‘അപരനെ’ പിന്‍വലിപ്പിക്കാന്‍ ഒരുങ്ങി എസ്ഡിപിഐ, സൂചന നല്‍കി സംസ്ഥാന പ്രസിഡന്‍റ്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ പുനരാലോചനയ്ക്ക് തയ്യാറാണെന്ന് എസ്ഡിപിഐ. ബിജെപിയെ സഹായിക്കാനാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്ത് മാധ്യമപ്ര

N

News Desk

Published on: 25 Mar 2026, 12:50 pm

മഞ്ചേശ്വരത്ത് ലീഗ് ‘അപരനെ’ പിന്‍വലിപ്പിക്കാന്‍ ഒരുങ്ങി എസ്ഡിപിഐ, സൂചന നല്‍കി സംസ്ഥാന പ്രസിഡന്‍റ്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ പുനരാലോചനയ്ക്ക് തയ്യാറാണെന്ന് എസ്ഡിപിഐ. ബിജെപിയെ സഹായിക്കാനാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നിന്ന് മത്സരരംഗത്ത് മാറിനിൽക്കുന്നത് ജനാധിപത്യപരമായ ശരിയല്ലെന്ന നിലപാടാണ് സിപിഎ ലത്തീഫ് പങ്കുവെച്ചത്. “ബിജെപി ജയിക്കുമെന്ന് പറഞ്ഞ് മത്സരിക്കാതിരുന്നാൽ ഇന്ത്യയിൽ ഒരിടത്തും മത്സരിക്കാൻ ഇടമുണ്ടാകില്ലെന്നും പിന്നീട് ബംഗ്ലാദേശിൽ പോയി മത്സരിക്കേണ്ടി വരുമെന്നും” അദ്ദേഹം പരിഹസിച്ചു. ബിജെപി ശക്തമായ സാന്നിധ്യമുള്ള പാർട്ടിയാണെങ്കിലും കേരളത്തിൽ ഇത്തവണ 45 മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുന്നുണ്ടെന്നും മികച്ച വോട്ട് വിഹിതം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരനെയാണ് എസ്ഡിപിഐ നിർത്തിയിരിക്കുന്നത് എന്ന ആരോപണവും അദ്ദേഹം തള്ളി. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയുമായ കെ.എം. അഷ്റഫിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലത്തിലെ പൾസ് അറിയുന്ന വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും അല്ലാതെ മറ്റാരുടെയും അപരനായല്ലെന്നും ലത്തീഫ് വിശദീകരിച്ചു.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളിൽ നിന്നടക്കം ഉയർന്നുവന്ന ഗൗരവകരമായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ച് പാർട്ടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ പരാജയപ്പെടുത്തേണ്ട പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിനെ പാർട്ടി പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

Related Stories