Skip to content
Kerala

സാഹിത്യോത്സവത്തിൽ ക്ഷണമില്ല; ‘അവസരസമത്വം വരട്ടെ’ എന്ന് ദീപാ നിശാന്ത്

കേരള സാഹിത്യ അക്കാദമിയുടെ സാംസ്‌കാരിക സാഹിത്യോത്സവത്തിൽ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. തനിക്ക് ക്ഷണം ലഭിക്കാത്തത് ഒരു നീക്കിനിർത്തലായി കരുതുന്നില്ലെന്നും, അവസര സമത്വം ഉറപ്പാക്കേണ്ടത് ഒരു സാംസ്‌കാരിക സ്ഥ

N

News Desk

Published on: 18 Aug 2025, 9:45 am

സാഹിത്യോത്സവത്തിൽ ക്ഷണമില്ല; ‘അവസരസമത്വം വരട്ടെ’ എന്ന് ദീപാ നിശാന്ത്

കേരള സാഹിത്യ അക്കാദമിയുടെ സാംസ്‌കാരിക സാഹിത്യോത്സവത്തിൽ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. തനിക്ക് ക്ഷണം ലഭിക്കാത്തത് ഒരു നീക്കിനിർത്തലായി കരുതുന്നില്ലെന്നും, അവസര സമത്വം ഉറപ്പാക്കേണ്ടത് ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ കുറിച്ചു.

കഴിഞ്ഞ തവണ താൻ പങ്കെടുത്തതാണെന്നും ഇത്തവണ പുതിയ ആളുകൾക്ക് അവസരം ലഭിക്കട്ടെ എന്നും ദീപാ നിശാന്ത് പറയുന്നു. “കഴിഞ്ഞ തവണ ഇല്ലാതിരുന്നവര്‍ ഇത്തവണ വരട്ടെ. അതൊരു തുല്യനീതി നിര്‍വഹണത്തിന്റെ കൂടി ഭാഗമായേ കരുതുന്നുള്ളൂ. ഇനി അതല്ല നീക്കിനിര്‍ത്തിയതാണെങ്കില്‍ അതില്‍ പ്രത്യേകിച്ചൊരു വേവലാതിയുമില്ല,” അവർ വ്യക്തമാക്കി.

അർഹിക്കുന്നതിലും ആഗ്രഹിച്ചതിലും കൂടുതൽ ഇടങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്. താൻ എഴുതിയില്ലെങ്കിൽ മലയാള സാഹിത്യം ഇടിഞ്ഞുപൊളിയുമെന്ന ഭയമോ, എഴുതിയില്ലെങ്കിൽ മരിക്കുമെന്ന സ്വത്വ സംഘർഷമോ ഇല്ലെന്നും ദീപ നിശാന്ത് കൂട്ടിച്ചേർത്തു. സാഹിത്യത്തിലെ മഹാരഥന്മാർക്കിടയിൽ താനൊരു ചെറിയ കണ്ണി മാത്രമാണെന്നും, എല്ലാ പുൽക്കൊടിക്കും അതിന്റേതായ ജന്മദൗത്യങ്ങളുണ്ടെന്ന ബോധ്യത്തിലാണ് മുന്നോട്ടുപോകുന്നതെന്നും പറഞ്ഞ അവർ, ഓഗസ്റ്റ് 17 മുതൽ 21 വരെ നടക്കുന്ന സാഹിത്യോത്സവത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു.

Related Stories