സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ച് മരിക്കാറായ താന്‍ ജീവന് രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലൂടെ, സജി ചെറിയാന്
സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും വിവാദ പ്രസ്താവനകളുമായി മന്ത്രി സജി ചെറിയാന്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ ഫലിക്കാതെ താന്‍ മരിക്കാറായെന്നും സ്വകാര്യ ആശുപത്രിയാണ് തന്നെ രക്ഷിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശന

സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും വിവാദ പ്രസ്താവനകളുമായി മന്ത്രി സജി ചെറിയാന്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ ഫലിക്കാതെ താന്‍ മരിക്കാറായെന്നും സ്വകാര്യ ആശുപത്രിയാണ് തന്നെ രക്ഷിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സജി ചെറിയാന് ഇക്ക്യം പറഞ്ഞത്.
സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ല. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന് നിലനിര്‍ത്തിയത്. വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. ഇപ്പോ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും മന്ത്രി ആരോപിച്ചു.
‘വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തത്? അവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണ് ഇപ്പോള്‍ പ്രതിപക്ഷം കാണിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല,’ മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്ന് ചോദിച്ച അദ്ദേഹം, വീണ ജോര്‍ജിനെതിരായ സമരത്തിന് പിന്നില്‍ സ്വകാര്യ ആശുപത്രി കുത്തകകളെ വളര്‍ത്താനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും ആരോപിച്ചു.
പ്രതിപക്ഷത്തിന് വട്ടു പിടിച്ചു. അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാര് ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത്, ” മന്ത്രി സജി ചെറിയാന് പറഞ്ഞു.
എല്‍ഡിഎഫ് മൂന്നാമതും അധികാരത്തില്‍ വരുമെന്ന വെപ്രാളമാണ് യുഡിഎഫിനെന്നും, അവരുടെ നേതാക്കള്‍ ഇപ്പോള്‍ത്തന്നെ ക്യാപ്റ്റനും മേജറുമായി സ്ഥാനങ്ങള്‍ വീതം വെക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
