റിപ്പോർട്ടർ ടിവിയുടെ മറവില്‍ നടക്കുന്നത് വലിയ ക്രിമിനല്‍ അജണ്ട, വന്‍ തോതില്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമം, വെളിപ്പെടുത്തലുമായി മുന്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ എം.ബി. ബഷീര്‍
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഒരു സംഘത്തെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ എത്തിക്കാനുള്ള വന്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായി പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വീഴ്ചയാണെന്ന് മുന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ബി. ബഷീര്‍. ഇത്തരം ആളുകള്‍ക്ക് മാധ്യമ സ്

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഒരു സംഘത്തെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ എത്തിക്കാനുള്ള വന്‍ പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായി പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ വീഴ്ചയാണെന്ന് മുന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ബി. ബഷീര്‍. ഇത്തരം ആളുകള്‍ക്ക് മാധ്യമ സ്ഥാപനങ്ങളുടെ പിന്‍ബലം ഉള്ളത് ഒരു ‘കവചം’ പോലെ ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുട്ടില്‍ മരമുറി കേസ്, വ്യാജ ഫോണ്‍ നിര്‍മ്മാണം തുടങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതികളായ സഹോദരന്മാരാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 39-ഓളം കേസുകള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. സാധാരണക്കാരെയും നിക്ഷേപകരെയും കബളിപ്പിക്കാന്‍ ഇവര്‍ മെസിയുടെ വരവിനെ ഒരു മാര്‍ഗ്ഗമായി ഉപയോഗിക്കുകയായിരുന്നെന്ന് എംബി ബഷീർ വിലയിരുത്തുന്നു.
‘ഒരു ഇടുങ്ങിയ മുറിയില്‍ നിന്ന് 3000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത്, പത്രങ്ങളുടെ മുന്‍പേജുകളില്‍ മുഴുവന്‍ പരസ്യം നല്‍കി ആളുകളെ പറ്റിച്ച പാരമ്പര്യമാണ് ഈ സംഘത്തിനുള്ളത്. അതിനുശേഷം ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 39 എഫ്.ഐ.ആറുകളാണ്! രജിസ്റ്റര്‍ ചെയ്യാത്ത, പുറത്തുവരാത്ത പരാതികള്‍ വേറെയും. അക്കൗണ്ടില്‍ പെടാത്ത കള്ളപ്പണം കൈവശമുള്ളവരെ കണ്ടെത്തി, കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുക എന്നതായിരുന്നു ഇവരുടെ തന്ത്രം. ഇരകള്‍ക്ക് നിയമപരമായി പരാതി നല്‍കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസമായിരുന്നു ഇവരുടെ ഏറ്റവും വലിയ ബലം’ എംബി ബഷീര്‍ പറയുന്നു.
പദ്ധതി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ളതാണെന്ന പ്രതീതി ജനിപ്പിച്ച് ജനങ്ങളുടെ ഫുട്‌ബോള്‍ ആരാധനയെ ഇവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. സ്വന്തം ചാനലുകളെ ‘ആഭ്യന്തര മന്ത്രാലയം’ പോലെ ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ സംഘം ശ്രമിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എം.ബി. ബഷീര്‍ ആവശ്യപ്പെട്ടു.
ഒരു സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കൃത്യമായ അന്വേഷണം ഉണ്ടായാല്‍ പോലും തെളിയുന്ന ലളിതമായ തട്ടിപ്പുകളാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നും കൂടുതല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംബി ബഷീർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ:
-
തട്ടിപ്പുകാരുടെ ട്രാക്ക് റെക്കോർഡ്: മുട്ടിൽ മരമുറി കേസ്, വ്യാജ ഫോൺ നിർമ്മാണ തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായ സഹോദരന്മാരാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇവർക്കെതിരെ 39-ഓളം എഫ്.ഐ.ആറുകൾ നിലവിലുണ്ട്.
-
മാധ്യമ സ്ഥാപനം കവചമായി: തങ്ങളുടെ തട്ടിപ്പുകൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കാൻ മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇവർ ഒരു ‘കവചം’ പോലെ ഉപയോഗിക്കുകയാണെന്ന് ബഷീർ ആരോപിക്കുന്നു. മാധ്യമ സ്ഥാപനം കയ്യിലുണ്ടെങ്കിൽ വീട്ടിൽ ഒരു ആഭ്യന്തര മന്ത്രി ഇരിക്കുന്നതുപോലെയാണെന്ന അഹങ്കാരത്തോടെയാണ് ഇവർ പെരുമാറുന്നത്.
-
ജനങ്ങളെ കബളിപ്പിക്കുന്നു: സാധാരണക്കാരുടെ ഫുട്ബോൾ ആരാധനയെ മുതലെടുത്ത്, സർക്കാർ പദ്ധതിയാണെന്ന വ്യാജേന വലിയ തുക സമാഹരിക്കാനാണ് ഇവർ ശ്രമിച്ചത്. അക്കൗണ്ടിൽ പെടാത്ത കള്ളപ്പണം കൈവശമുള്ളവരെ കണ്ടെത്തി, കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.
-
സർക്കാരിന്റെ വീഴ്ച: ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ഇത്തരം വലിയൊരു പദ്ധതിയുടെ സ്പോൺസർമാരായി തീരുമാനിക്കാൻ സർക്കാർ തയ്യാറായത് വലിയ വീഴ്ചയാണ്. വ്യക്തമായ അന്വേഷണമില്ലാതെ ഇത്തരം ആളുകൾക്ക് ഒത്താശ ചെയ്തത് സർക്കാരിന്റെ വിശ്വാസ്യതയെത്തന്നെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
