Skip to content
Kerala

‘മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ അത് മുസ്‍ലിംകൾക്ക് മാത്രമെതിരാകുന്നത് എങ്ങനെ?’; വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കെ.ടി ജലീൽ

മലപ്പുറം ജില്ലയെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി. ജലീൽ എംഎൽഎ. മലപ്പുറത്തെ കുറിച്ച് പറയുന്നത് എങ്ങനെയാണ് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ മുസ്‍ലിം വിരുദ്ധമായി വ്യാഖ്യാ

N

News Desk

Published on: 18 Jan 2026, 12:03 pm

‘മലപ്പുറത്തെ കുറിച്ച് പറഞ്ഞാൽ അത് മുസ്‍ലിംകൾക്ക് മാത്രമെതിരാകുന്നത് എങ്ങനെ?’; വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കെ.ടി ജലീൽ

 മലപ്പുറം ജില്ലയെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് കെ.ടി. ജലീൽ എംഎൽഎ. മലപ്പുറത്തെ കുറിച്ച് പറയുന്നത് എങ്ങനെയാണ് മുസ്‍ലിം സമുദായത്തിന് മാത്രം എതിരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ മുസ്‍ലിം വിരുദ്ധമായി വ്യാഖ്യാനിക്കുന്നത് മുസ്‍ലിം ലീഗ് ആണെന്നും അത് അപകടകരമാണെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ജലീൽ പറഞ്ഞു.

മുസ്‍ലിം ലീഗിൽ നിന്നുണ്ടായ തിക്താനുഭവമാണ് വെള്ളാപ്പള്ളിയുടെ ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്ന് കെ.ടി. ജലീൽ നിരീക്ഷിച്ചു. “വെള്ളാപ്പള്ളി ഒരു സംഘടനയുടെ നേതാവാണ്. മലപ്പുറം എന്നാൽ മുസ്‍ലിംകളും ഹിന്ദുക്കളും എല്ലാം അടങ്ങുന്നതാണ്. അവിടെയുള്ള തിക്താനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ അത് ഒരു സമുദായത്തിന് മാത്രമെതിരാണെന്ന് ലീഗ് വ്യാഖ്യാനിക്കുകയാണ്. ഒരുമിച്ച് നിന്ന സമയത്ത് നല്ല അനുഭവങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ നല്ലത് പറയൂ. മോശം അനുഭവങ്ങൾ ഉണ്ടായാൽ മോശമായി തന്നെ പ്രതികരിക്കും,” ജലീൽ വ്യക്തമാക്കി. ഇതിനെ ലീഗിന്റെ പരാജയമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് തവനൂർ എംഎൽഎ കൂടിയായ കെ.ടി. ജലീൽ വെളിപ്പെടുത്തി. ഇക്കാര്യത്തിലുള്ള തന്റെ വ്യക്തിപരമായ പ്രയാസം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ ജലീൽ മത്സരിക്കുമെന്ന വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ നേടിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ കഴിയില്ലെന്നും ജലീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനം ഉറച്ചതാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ജലീലിന്റെ ഈ അനുകൂല നിലപാട് എന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Related Stories