Skip to content
Kerala

പവർബാങ്ക് പൊട്ടിത്തെറിച്ചു തിരൂരിൽ വീട് കത്തിനശിച്ചു

തിരൂർ: ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തിരൂർ തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂർ, മുക്കിലപ്പീടികയിൽ അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. സംഭവസമയത്ത് സിദ്ദീഖും കുടുംബവും വീട്ടിലില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വൈകീട

N

News Desk

Published on: 8 Aug 2025, 7:17 pm

പവർബാങ്ക് പൊട്ടിത്തെറിച്ചു തിരൂരിൽ വീട് കത്തിനശിച്ചു

തിരൂർ: ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തിരൂർ തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂർ, മുക്കിലപ്പീടികയിൽ അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. സംഭവസമയത്ത് സിദ്ദീഖും കുടുംബവും വീട്ടിലില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വൈകീട്ട് ആറുമണിയോടെ കൂട്ടായിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു കുടുംബം. രാത്രിയോടെ വീട്ടിലേക്ക് തിരിച്ചെത്തുന്ന വഴിയാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാർ ഫോണിലൂടെ സിദ്ദീഖിനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയെങ്കിലും വീട് പൂർണമായും കത്തിനശിച്ചിരുന്നു.

തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, കുട്ടികളുടെ പഠനോപകരണങ്ങൾ, ചില പ്രധാനപ്പെട്ട രേഖകൾ എന്നിവയെല്ലാം കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. ചാർജ് ചെയ്യാനിട്ട പവർബാങ്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഗുണനിലവാരമില്ലാത്ത പവർബാങ്കുകൾ ഉപയോഗിക്കുമ്പോഴോ അമിതമായി ചാർജ് ചെയ്യുമ്പോഴോ ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചാർജ് ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത ഇത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

Related Stories