ഹിജാബ് വിഷയം വഷളാക്കിയത് മന്ത്രിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി, ഡിഡിഇയുടെത് അനാവശ്യ റിപ്പോര്‍ട്ട് എന്ന് ഡോ അരുണ്‍കുമാര്‍
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം വഷളാക്കിയത് വിദ്യാഭ്യാസ മന്ത്രിയും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമാണെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഡോക്ടര്‍ അരുണ്‍കുമാര്‍ രംഗത്ത്. സമവായത്തിലായ പ്രശ്നം മന്ത്രിയുടെ ഇടപെടലും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം വഷളാക്കിയത് വിദ്യാഭ്യാസ മന്ത്രിയും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമാണെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഡോക്ടര്‍ അരുണ്‍കുമാര്‍ രംഗത്ത്. സമവായത്തിലായ പ്രശ്നം മന്ത്രിയുടെ ഇടപെടലും എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി.ഇ) റിപ്പോര്‍ട്ടും കൊണ്ടാണ് സ്ഥിതി വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ അദ്ദേഹം പറഞ്ഞത്.
സമവായം തകര്‍ത്ത് ‘അനാവശ്യ ഇടപെടല്‍’
കൊച്ചി പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തില്‍ ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്കൂളിലെത്തി മാനേജ്മെന്റുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ ഒരു വഴിക്ക് ആക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാദം വീണ്ടും രൂക്ഷമായതെന്ന് അദ്ദേഹം പറയുന്നു.
‘ഏറെക്കുറെ സമാധാനത്തോടുകൂടി കാര്യങ്ങള്‍ സമവായത്തില്‍ എത്തിയതാണ്. അപ്പോഴാണ് മന്ത്രിയുടെ ഇടപെട്ടു നടത്തിയ ഒരു പ്രസ്താവനയും ഡിഡിയുടെ അനാവശ്യമായ ഒരു റിപ്പോര്‍ട്ടും കൂടി വന്നത്’ എന്ന് അവതാരകന് ഡോ. അരുണ്‍കുമാര്‍ പറയുന്നു
‘ഒരുവിധത്തില്‍ സമവായത്തിലേക്ക് എത്തിയ ഒരു വിഷയത്തെ വീണ്ടും പലവിധ പ്രസ്താവനകള്‍ കൊണ്ട് വഷളാക്കി എന്ന് തന്നെ പറയേണ്ടിവരും,’ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ അലി അക്ബഷായും അഭിപ്രായപ്പെട്ടു
‘സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചു’ എന്ന ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ‘അവിടെയും ഇവിടെയും നോക്കാതെ ഒരു പ്രസ്താവന നടത്തി’ എന്നും ഇത് മാനേജ്മെന്റിനെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഈ റിപ്പോര്‍ട്ടര്‍ ആരോപിക്കുന്്നു.
ഈ റിപ്പോര്‍ട്ടും മന്ത്രിയുടെ പ്രസ്താവനയും തന്നെയാണ് ഒരു പരിധിവരെ വിഷയത്തെ വഷളാക്കിയത് എന്നും റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റ് നിയമനടപടിക്ക്
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനും മന്ത്രി നടത്തിയ പ്രസ്താവനയ്ക്കും എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകാണ്. കുട്ടിയുടെ പഠനം തടസ്സപ്പെടുത്തില്ലെന്നും എന്നാല്‍ നിയമാവലിയിലെ ഒരു നിയമങ്ങളും ഇനി ലംഘിക്കപ്പെടില്ല എന്ന കൃത്യമായ ഉറപ്പ് രക്ഷിതാവില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്നുമാണ് സ്കൂളിന്റെ നിലപാട.
എല്ലാ വിദ്യാര്‍ത്ഥികളെയും എന്നപോലെ നിയമം അനുസരിച്ച് മാത്രമേ ഈ കുട്ടിക്കും അവിടെ പഠിക്കാന്‍ സാധിക്കുകയുള്ളൂ എന്നും സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കുന്നു.
അതേസമയം, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. മറ്റൊരു സ്കൂളിലായിരിക്കും ഇനി ഈ കുട്ടിയുടെ തുടര്‍ പഠനം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
