Skip to content
Kerala

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.97 വിജയശതമാനം

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം.തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,72,423 വിദ്യാർഥി

N

News Desk

Published on: 26 May 2026, 5:34 pm

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.97 വിജയശതമാനം

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം.തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,72,423 വിദ്യാർഥികളിൽ 2,90,398 പേർ ഉപരിപഠനത്തിന് അർഹത നേടി. സർക്കാർ സ്കൂളുകളിൽ 72.66 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 82.82 ശതമാനവും വിജയം രേഖപ്പെടുത്തിയപ്പോൾ സ്പെഷ്യൽ സ്കൂളുകളാണ് ഏറ്റവും ഉയർന്ന വിജയശതമാനം (85.67%) കരസ്ഥമാക്കിയത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം.

ഇത്തവണ 30,561 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 416 കുട്ടികൾ അധികമാണിത്. കൂടാതെ 162 പേർ ഫുൾ എ പ്ലസ് മാർക്കോടെ തിളക്കമാർന്ന വിജയം സ്വന്തമാക്കി. ജില്ലകൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വിജയശതമാനം ഇടുക്കി ജില്ലയിലാണ് (84.64%). ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലുമാണ് (71.72%). മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ (4,621) വാരിക്കൂട്ടിയത്. ആകെ 76 സ്കൂളുകൾ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചു.

വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ പരിശോധിച്ചാൽ 60 കുട്ടികൾ 1200-ൽ 1200 മാർക്കും നേടി റെക്കോർഡ് ഇട്ടു. ഇതിൽ 10 ആൺകുട്ടികളും 50 പെൺകുട്ടികളും ഉൾപ്പെടുന്നു. ആകെ വിജയശതമാനത്തിലും പെൺകുട്ടികളാണ് മുന്നിൽ; പരീക്ഷയെഴുതിയ പെൺകുട്ടികളിൽ 86.89 ശതമാനം പേർ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41 ആണ്. വിവിധ സ്ട്രീമുകളിൽ സയൻസ് വിഭാഗം 84.55 ശതമാനം വിജയവുമായി മുന്നിലെത്തിയപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ 74.74 ശതമാനവും ഹ്യുമാനിറ്റീസിൽ 66.38 ശതമാനവും കുട്ടികൾ വിജയം കണ്ടു.

പരീക്ഷയിൽ പരാജയപ്പെട്ടവർക്കും മാർക്ക് മെച്ചപ്പെടുത്തേണ്ടവർക്കുമായുള്ള സേ (SAY), ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കും. ഫൈനില്ലാതെ ജൂൺ ഒന്നു വരെയും ഫൈനോടുകൂടി ജൂൺ മൂന്ന് വരെയും പരീക്ഷയ്ക്ക് അപേക്ഷിക്കാം. അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ജൂൺ മൂന്ന് വരെ അപേക്ഷിക്കാം. ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റും ജൂൺ 15-ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നിന് പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Stories