മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ഹൈക്കോടതിയുടെ നിരീക്ഷണം
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണം, ഈ ഭൂമി ‘അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമർപ്പിച്ചതല്ല’ എന്നും, 1950-ലെ കൈമാറ്റ രേഖകൾക്ക് അത്തരമൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് സമ്മാനമായാണ് ഈ ഭൂമി കൈമാറിയതെന്ന നിലപാടാണ്

മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണം, ഈ ഭൂമി ‘അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമർപ്പിച്ചതല്ല’ എന്നും, 1950-ലെ കൈമാറ്റ രേഖകൾക്ക് അത്തരമൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് സമ്മാനമായാണ് ഈ ഭൂമി കൈമാറിയതെന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് സ്വീകരിച്ചത്.
വഖഫ് ബോർഡിന് വിമർശനം
ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019-ലെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
- 2019-ലെ നീക്കം ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണോ എന്ന് കോടതി ചോദിച്ചു.
- 69 വർഷത്തിന് ശേഷം ആണോ ബോർഡ് ഇത്തരമൊരു അവകാശം ഉന്നയിക്കുന്നതെന്നും കോടതി വിമർശിച്ചു.
- ഈ നടപടി ഏകപക്ഷീയമാണ് എന്നും, മുനമ്പത്തെ പ്രദേശവാസികളെ ബോർഡ് കേട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ നടപടി തള്ളി
മുനമ്പത്തെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാൽ, പൊതുതാൽപര്യം മുൻനിർത്തി കമ്മീഷന്റെ അന്വേഷണം ആവശ്യമാണെന്ന് സർക്കാർ കോടതിയിൽ നിലപാട് എടുത്തിരുന്നു.
ജുഡീഷ്യൽ കമ്മീഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ല എന്നായിരുന്നു സർക്കാരിന്റെ വാദം. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് മറ്റ് പോംവഴികളുണ്ടെന്നും, ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
