Skip to content
Kerala

മുഖ്യമന്ത്രിയെ ഹെെക്കമാന്‍റ് തീരുമാനിയ്ക്കും, നേതാക്കൾക്കായി പ്രകടനം നടത്തിയാൽ നടപടി; കർശന വിലക്കുമായി കെ.പി.സി.സി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കാനിരിക്കെ, സംസ്ഥാനത്ത് നേതാക്കൾക്കായി നടത്തുന്ന പ്രകടനങ്ങൾക്ക് കെ.പി.സി.സി വിലക്കേർപ്പെടുത്തി. ഏതെങ്കിലും നേതാവിനെ പിന്തുണച്ച് തെരുവിലിറങ്ങുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും അച്ചടക്കലംഘനമാണെന്നും

N

News Desk

Published on: 8 May 2026, 6:11 pm

മുഖ്യമന്ത്രിയെ ഹെെക്കമാന്‍റ് തീരുമാനിയ്ക്കും, നേതാക്കൾക്കായി പ്രകടനം നടത്തിയാൽ നടപടി; കർശന വിലക്കുമായി കെ.പി.സി.സി

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കാനിരിക്കെ, സംസ്ഥാനത്ത് നേതാക്കൾക്കായി നടത്തുന്ന പ്രകടനങ്ങൾക്ക് കെ.പി.സി.സി വിലക്കേർപ്പെടുത്തി. ഏതെങ്കിലും നേതാവിനെ പിന്തുണച്ച് തെരുവിലിറങ്ങുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും അച്ചടക്കലംഘനമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് സർക്കുലറിലൂടെ മുന്നറിയിപ്പ് നൽകി. വി.ഡി. സതീശനായി സംസ്ഥാനത്തുടനീളം പ്രവർത്തകർ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വിവിധ ജില്ലകളിൽ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് കിഡ്‌സൺ കോർണർ വരെ ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന ബാനറുമായി പ്രവർത്തകർ പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് നായ്കട്ടിയിലും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. പാർട്ടിയുടെ വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ദില്ലിയിൽ പ്രതിഷേധം അരങ്ങേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിൽ വേണുഗോപാലിനെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി പിന്മാറണം’ എന്ന് എഴുതിയ ഫ്ലക്സ് ‘ചോറ് കഴിക്കുന്ന ഒരു മലയാളി’ എന്ന പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജനവികാരം മാനിക്കണമെന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് ഫ്ലക്സ് സ്ഥാപിച്ച കണ്ണൂർ സ്വദേശിയുടെ വാദം.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഹൈക്കമാൻഡിൽ നിർണായക ഘട്ടത്തിലാണ്. എം.എൽ.എമാരുടെ പിന്തുണ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിരീക്ഷകർ തള്ളിയിട്ടുണ്ട്. എ.ഐ.സി.സി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. എം.എൽ.എമാരുടെ അഭിപ്രായത്തിന് പുറമെ പ്രത്യേക സംഘം വിലയിരുത്തിയ ജനപിന്തുണ കൂടി പരിഗണിച്ചാകും ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുക. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ അറിയാനാകുമെന്നാണ് സൂചന.

Related Stories