പത്തനംതിട്ടയിൽ അതീവ ജാഗ്രത; ഒന്നാം നിലയിൽ കഴിയുന്നവരും ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി വിഷ്ണുനാഥ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഴ ശക്തമായതോടെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതാണ് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഴ ശക്തമായതോടെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതാണ് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ പോലും ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒട്ടും വൈകാതെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അധികൃതർ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഴ ശക്തമായതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ ഗേറ്റുകൾ തുറക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഡാം തുറക്കുന്നതോടെ നദികളിൽ ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ പമ്പാ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരും അതീവ ജാഗ്രത പുലർത്തണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ വിവരമറിയിക്കുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും വേണ്ടി റാന്നി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ മൈക്ക് മാർഗ്ഗമുള്ള അനൗൺസ്‌മെന്റുകൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേനയും ജില്ലാ ഭരണകൂടവും പൂർണ്ണ സജ്ജമായി രംഗത്തുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
