Skip to content
News

ബംഗാളിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാതെ ആക്സിസ് മൈ ഇന്ത്യയുടെ അസാദാരണ നീക്കം; വോട്ടർമാർക്ക് ഭയമെന്ന് പ്രദീപ് ഗുപ്ത

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നത് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ (Axis My India) താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന ഭയത്തിന്റെ അന്തരീക്ഷവും വോട്ട് ആർക്ക് ചെയ്തു എന്ന് വെളിപ്പെടുത്താനുള്ള അവരുടെ വിമുഖതയുമാണ് ഈ അ

N

News Desk

Published on: 29 Apr 2026, 10:17 pm

ബംഗാളിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാതെ ആക്സിസ് മൈ ഇന്ത്യയുടെ അസാദാരണ നീക്കം; വോട്ടർമാർക്ക് ഭയമെന്ന് പ്രദീപ് ഗുപ്ത

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നത് പ്രമുഖ സർവേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ (Axis My India) താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന ഭയത്തിന്റെ അന്തരീക്ഷവും വോട്ട് ആർക്ക് ചെയ്തു എന്ന് വെളിപ്പെടുത്താനുള്ള അവരുടെ വിമുഖതയുമാണ് ഈ അസാധാരണ തീരുമാനത്തിന് പിന്നിലെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത വെളിപ്പെടുത്തി.

റിപ്പബ്ലിക് ടിവിയിൽ അർണബ് ഗോസ്വാമിയുമായി നടത്തിയ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവരശേഖരണത്തിൽ തങ്ങളുടെ സാമ്പിൾ ലിസ്റ്റിലെ 70 മുതൽ 80 ശതമാനം വോട്ടർമാരും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. വെറും 20-30 ശതമാനം ആളുകളിൽ നിന്ന് മാത്രമാണ് ഏജൻസിക്ക് വിവരങ്ങൾ ശേഖരിക്കാനായത്. വിശ്വസനീയമായ ഒരു സാമ്പിൾ സൈസ് ലഭിക്കാതെ പ്രവചനങ്ങൾ നടത്തുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും, അതിനാൽ കൂടുതൽ ആളുകൾ തുറന്നു സംസാരിക്കുന്നത് വരെ കാത്തിരിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ‘ഭയ ഘടകവും’ (Fear Factor) വോട്ടർമാരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സർവേ ടീമിന്റെ വിലയിരുത്തൽ. മുൻപ് സർവേ നടത്തുന്നതിനിടെ തങ്ങളുടെ ടീമിലെ അഞ്ച് അംഗങ്ങളെ തടവിലാക്കിയ സംഭവവും അദ്ദേഹം ചർച്ചയിൽ അനുസ്മരിച്ചു. ഇത്തരം വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടർമാരുടെ യഥാർത്ഥ വികാരം മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നതിന് ശേഷം വോട്ടർമാർക്ക് വിവരങ്ങൾ പങ്കുവെക്കാൻ കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നാണ് ഏജൻസി കരുതുന്നത്.

ബംഗാളിലെ ഫലങ്ങൾ മാറ്റിവെച്ചെങ്കിലും തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ പ്രവചനങ്ങൾ പ്രദീപ് ഗുപ്ത പങ്കുവെച്ചു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെയും (TVK) തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ വോട്ട് വലിയ തോതിൽ ടി.വി.കെയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ കണ്ടെത്തൽ. ബംഗാളിൽ വിശ്വസനീയമായ വിവരങ്ങൾ വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ അവിടുത്തെ കൃത്യമായ ചിത്രം പുറത്തുവിടുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

 

Related Stories