‘മതി കേരളമേ, ഇതുമതി, കൊല്ലാന്‍ ആഹ്വാനം ചെയ്തവന് വെയിലത്ത് നഗ്നനായി നില്ക്കുന്നു’, പിണറായിയുടെ വീഴച്ചയില്‍ പ്രതികരണവുമായി കെ കെ രമ
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്നോട്ടുപോക്കില്‍ പ്രതികരണവുമായി ആര്‍എംപി നേതാവ് കെ.കെ. രമ രംഗത്ത്. ‘മതി കേരളമേ, ഇതുമതി’ എന്ന ആമുഖത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രമ തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതി

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്നോട്ടുപോക്കില്‍ പ്രതികരണവുമായി ആര്‍എംപി നേതാവ് കെ.കെ. രമ രംഗത്ത്. ‘മതി കേരളമേ, ഇതുമതി’ എന്ന ആമുഖത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രമ തന്റെ നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.കെ. രമ പ്രതികരിച്ചിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന് ആക്ഷേപിച്ച വ്യക്തി പൊള്ളുന്ന വെയിലത്ത് നില്ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് സാധിച്ചുവെന്ന് അവര്‍ കുറിച്ചു. കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ക്കുള്ള തിരിച്ചടിയാണ് ഈ ജനവിധിയെന്നും രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആറ് റൗണ്ടുകള്‍ പിന്നിടുമ്പോഴാണ് രമയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് ധര്‍മ്മടം മണ്ഡലത്തില്‍ പിന്നിലായിരുന്നു. നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലും അദ്ദേഹം പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സംസ്ഥാനത്താകെ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് കെ.കെ. രമയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. നിലവിലെ സൂചനകള്‍ പ്രകാരം യുഡിഎഫ് 101 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എല്‍ഡിഎഫ് 38 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
കെകെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!
ഇതു മതി
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന് പൊളളുന്ന വെയിലത്ത് നഗ്നനായി നില്ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങള്‍.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
