‘ശിരോവസ്ത്രം ധരിച്ച ടീച്ചർ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം’ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി
ശിരോവസ്ത്രം ധരിച്ച ടീച്ചർ തന്നെ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എറണാകുളം പള്ളുരുത്തിയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം കാ

ശിരോവസ്ത്രം ധരിച്ച ടീച്ചർ തന്നെ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എറണാകുളം പള്ളുരുത്തിയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം കാരണം കുട്ടിക്ക് ഒരാഴ്ചയായി അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷം വലുതാണ്. കുട്ടിയെ സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. “ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു ടീച്ചർ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്. യൂണിഫോം നിറത്തിലുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്,” മന്ത്രി പറഞ്ഞു.
ഇത് സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമായിരുന്നു എന്നും, അത് വഷളാക്കിയത് മാനേജ്‌മെൻ്റിൻ്റെ ഭാഗത്തുള്ള വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ നിലപാട്. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
