Skip to content
Kerala

‘ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല, അതിൽ വിഷമമുണ്ട്’; സുരേഷ് ഗോപിയുടെ പരിഹാസത്തിൽ മനംനൊന്ത് കരുവന്നൂരിലെ ആനന്ദവല്ലി

കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായം തേടിയ തന്നെ പരിഹസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകളിൽ വിഷമമുണ്ടെന്ന് വ്യക്തമാക്കി വയോധിക ആനന്ദവല്ലി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും, സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സമീപിച്ചതെന്നും ആ

N

News Desk

Published on: 18 Sept 2025, 11:21 am

‘ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല, അതിൽ വിഷമമുണ്ട്’; സുരേഷ് ഗോപിയുടെ പരിഹാസത്തിൽ മനംനൊന്ത് കരുവന്നൂരിലെ ആനന്ദവല്ലി

കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായം തേടിയ തന്നെ പരിഹസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാക്കുകളിൽ വിഷമമുണ്ടെന്ന് വ്യക്തമാക്കി വയോധിക ആനന്ദവല്ലി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും, സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സമീപിച്ചതെന്നും ആനന്ദവല്ലി പറഞ്ഞു.

‘സുരേഷ് ഗോപിയെ കണ്ടപ്പോൾ എപ്പോഴാണ് പണം തിരികെ കിട്ടുക എന്ന് മാത്രമാണ് ഞാൻ ചോദിച്ചത്. എന്നാൽ അദ്ദേഹം എന്നോട് മുഖ്യമന്ത്രിയെ പോയി കാണാൻ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോൾ, “എന്നാൽ എൻ്റെ നെഞ്ചത്തോട്ട് കയറിക്കോ” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസരൂപേണയുള്ള മറുപടി,’ ആനന്ദവല്ലി വിശദീകരിച്ചു.

നല്ലൊരു വാക്ക് പോലും തന്നോട് പറയാൻ അദ്ദേഹം തയ്യാറായില്ലെന്നും, പണം കിട്ടുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ പോലും അദ്ദേഹം കൂട്ടാക്കിയില്ലെന്നും ആനന്ദവല്ലി പറഞ്ഞു. “വല്ലവരുടെ വീട്ടിൽ പോയി കലം കഴുകിയും തുണി അലക്കിയും ഉണ്ടാക്കിയ കാശാണ് എൻ്റേത്. സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് ഞാൻ പോയി ചോദിച്ചത്,” അവർ വേദനയോടെ കൂട്ടിച്ചേർത്തു.

നേരത്തെ, വീട് നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ച പുള്ളിലെ കൊച്ചുരാമൻ എന്ന വ്യക്തിയുടെ നിവേദനം സ്വീകരിക്കാൻ സുരേഷ് ഗോപി തയ്യാറാകാതിരുന്നതും വിവാദമായിരുന്നു. എം.പി.യുടെ ജോലിയല്ല ഇതെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രതികരണം. ഈ സംഭവവും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Related Stories