Skip to content
Kerala

പരസ്യമായി എതിര്‍ത്തു, രഹസ്യമായി ചേര്‍ത്ത് പിടിച്ചു, ബ്രിട്ടാസിന്റെ ‘ഇരട്ട മുഖം’ വെളിപ്പെടുത്തി സദാനന്ദന്‍ മാസ്റ്റര്‍

ന്യൂഡൽഹി: രാജ്യസഭയിൽ തന്നെ പരസ്യമായി വിമർശിച്ച സി.പി.എം. എംപി ജോൺ ബ്രിട്ടാസ്, സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്നെ ആദ്യം അഭിനന്ദിച്ചയാളെന്ന് നിയുക്ത രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ. രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾക്ക് വില നൽകുന്ന കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരമാണ് ഇതിലൂടെ വെളിവായതെന്നും

N

News Desk

Published on: 22 Jul 2025, 11:36 am

പരസ്യമായി എതിര്‍ത്തു, രഹസ്യമായി ചേര്‍ത്ത് പിടിച്ചു, ബ്രിട്ടാസിന്റെ ‘ഇരട്ട മുഖം’ വെളിപ്പെടുത്തി സദാനന്ദന്‍ മാസ്റ്റര്‍

ന്യൂഡൽഹി: രാജ്യസഭയിൽ തന്നെ പരസ്യമായി വിമർശിച്ച സി.പി.എം. എംപി ജോൺ ബ്രിട്ടാസ്, സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്നെ ആദ്യം അഭിനന്ദിച്ചയാളെന്ന് നിയുക്ത രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ. രാഷ്ട്രീയമായി ഏറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾക്ക് വില നൽകുന്ന കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരമാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിൽ മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഇതിന് പിന്നാലെയാണ് സഹ എംപിമാരുമായുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചത്.

സദാനന്ദൻ മാസ്റ്ററുടെ വാക്കുകളിലേക്ക്:

“എന്റെ നോമിനേഷൻ ഭരണഘടനാ വിരുദ്ധമാണെന്ന് പത്രങ്ങളോട് പറഞ്ഞ ജോൺ ബ്രിട്ടാസ് എം.പി.യാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ ഇടവേളയിൽ എന്നെ ആദ്യം വന്ന് ഷെയ്ക്ക് ഹാൻഡ് നൽകി അഭിനന്ദിച്ചത്,” എന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞപ്പോൾ സദസ്സ് ചിരിയിലും കരഘോഷത്തിലും മുഴങ്ങി.

“അദ്ദേഹം എന്നോട് സ്വകാര്യമായി പറഞ്ഞത്, ‘മാഷേ, രാഷ്ട്രീയത്തിൽ അങ്ങനെയൊക്കെ ഉണ്ടാവും. ഏത് പാർട്ടിക്കാരനാണെന്നുള്ളത് ഒരു വിഷയമല്ല. മാഷ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒരു മടിയും വിചാരിക്കാതെ എന്നെ വിളിക്കാം’ എന്നാണ്. ഇതാണ് ഒരു രാഷ്ട്രീയ പ്രവർത്തകന്റെ സംസ്കാരം,” സദാനന്ദൻ മാസ്റ്റർ വിശദീകരിച്ചു.

രാഷ്ട്രീയമായും ആശയപരമായും ഏറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ വിലപ്പെട്ടതാണെന്നും ഈ കാര്യത്തിൽ കേരളീയർ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോൺ ബ്രിട്ടാസിന് പുറമെ ജോസ് കെ. മാണി, പി.വി. അബ്ദുൽ വഹാബ്, സി.പി. സന്തോഷ് കുമാർ തുടങ്ങി കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി തന്നെ അഭിനന്ദിക്കാൻ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

സദാനന്ദന്‍ മാസ്റ്ററുടെ പ്രസംഗം ഇങ്ങനെ:

“ആ സന്ദർഭത്തിൽ ഒരു പത്ത് മിനിറ്റ് ഒരു ഇടവേള കിട്ടിയപ്പോൾ, എന്നെ ആദ്യമായി വന്ന് എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്നത്, ‘ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമായ നിയമനമാണ് സദാനന്ദൻ മാഷുടെ രാജ്യസഭാ നോമിനേഷൻ’ എന്ന് പത്രങ്ങളോട് പറഞ്ഞ ജോൺ ബ്രിട്ടാസ് എം.പി. ആണ്.

(സദസ്സിൽ ചിരിയും കയ്യടിയും)

പിന്നെ എല്ലാവരും വന്നു കേട്ടോ. കേരളത്തിലെ മിക്കവാറും രാജ്യസഭാ എംപിമാരും എന്റെ അടുത്ത് എന്റെ സീറ്റിൽ വന്ന് എന്നെ ആശീർവദിക്കുകയുണ്ടായി. ജോസ് കെ. മാണി, പിന്നെ ലീഗിന്റെ അബ്ദുൽ വഹാബ്, സിപിഐയുടെ സി.പി. സന്തോഷ് കുമാർ, അങ്ങനെ എല്ലാവരും എന്റെ സീറ്റിൽ വന്ന് എന്നെ ആശീർവദിച്ചു.

അപ്പൊ ഞാൻ… മാത്രമല്ല, നിങ്ങൾ ഇനി നിങ്ങളെല്ലാവരും മറ്റുള്ളവരോട് ഷെയർ ചെയ്താലും കുഴപ്പമൊന്നുമില്ല. ഈ ജോൺ ബ്രിട്ടാസ് എന്നോട് പുറകെ നിന്ന് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് എന്താണെന്നറിയുമോ? ‘മാഷേ, രാഷ്ട്രീയത്തിൽ അങ്ങനെയൊക്കെ ഉണ്ടാവും. പക്ഷെ… എന്ത് ആവശ്യമുണ്ടെങ്കിലും മാഷേ, വിളിക്കണം. ഒരു മടിയും വിചാരിക്കരുത്. ഏത് പാർട്ടിക്കാരനാണെന്നുള്ളത് ഒരു വിഷയമല്ല. മാഷ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം.’

Related Stories