വിദ്വേഷ വിചാരണകളും പിആർ മാധ്യമപ്രവർത്തനവും; എഡിറ്റോറിയൽ പാപ്പരത്തത്തിൽ ‘ബിഗ് ടിവി’
മലയാള ദൃശ്യമാധ്യമ രംഗത്ത് കോടികൾ ഒഴുക്കി തുടങ്ങിയ ‘ബിഗ് ടിവി’ എന്ന പുതുമുഖ ചാനൽ തുടർച്ചയായി വിവാദങ്ങളിൽ കുരുങ്ങുന്നു. വസ്തുതാപരമായ വാർത്തകളിലൂടെയോ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെയോ ജനശ്രദ്ധ നേടാൻ കഴിയാതെ പോയതോടെ, റേറ്റിങ്ങിനും ചർച്ചകളിൽ ഇടംപിടിക്കാനുമായി വിദ്വേഷ പ്രചാരണങ്ങളും പെയ്ഡ് പിആർ മാധ്യമ

മലയാള ദൃശ്യമാധ്യമ രംഗത്ത് കോടികൾ ഒഴുക്കി തുടങ്ങിയ ‘ബിഗ് ടിവി’ എന്ന പുതുമുഖ ചാനൽ തുടർച്ചയായി വിവാദങ്ങളിൽ കുരുങ്ങുന്നു. വസ്തുതാപരമായ വാർത്തകളിലൂടെയോ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെയോ ജനശ്രദ്ധ നേടാൻ കഴിയാതെ പോയതോടെ, റേറ്റിങ്ങിനും ചർച്ചകളിൽ ഇടംപിടിക്കാനുമായി വിദ്വേഷ പ്രചാരണങ്ങളും പെയ്ഡ് പിആർ മാധ്യമപ്രവർത്തനവുമാണ് ചാനൽ പയറ്റുന്നതെന്ന വിമർശനം ശക്തമാകുന്നു.
അവതാരക അപർണ കുറുപ്പ് നയിച്ച ചർച്ചയിലെ കടുത്ത സ്ത്രീവിരുദ്ധ-ഇസ്ലാമോഫോബിക് പരാമർശങ്ങളാണ് ഒടുവിലത്തെ ഉദാഹരണം. “അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?” എന്ന തലക്കെട്ടോടെ നൽകിയ ചർച്ചയിൽ ഇസ്ലാമിക വിശ്വാസങ്ങളെയും പ്രമാണങ്ങളെയും തെറ്റായി ചിത്രീകരിക്കാനും അവഹേളിക്കാനുമാണ് ചാനൽ ശ്രമിച്ചത്. ലഹരിയും അനാചാരങ്ങളും മതഗ്രന്ഥങ്ങളിലെ സുന്നത്താണെന്ന തരത്തിലുള്ള പച്ചക്കള്ളങ്ങൾ ചാനലിലൂടെ വിളിച്ചുപറഞ്ഞത് സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ സജീവമായ കാലയളവിൽ ചാനൽ നടത്തിയ ഇടപെടലുകളും വലിയ ചർച്ചയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വേണ്ടി വൻതോതിലുള്ള പിആർ വർക്കുകളാണ് ചാനൽ നടത്തിയത്. കേരളത്തിന് പുറത്തുള്ള ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ സാമ്പത്തിക സ്രോതസ്സൊരുക്കിയതെന്ന ആരോപണങ്ങൾ അക്കാലത്തുയർന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ട് വ്യവസ്ഥാപിതമായി വ്യാജവാർത്തകളും കെട്ടിച്ചമച്ച നറേറ്റീവുകളും പടച്ചുവിടാനും ചാനൽ മടിച്ചില്ലെന്ന വിമർശനം കോൺഗ്രസ് കേന്ദ്രങ്ങൾക്കുള്ളിൽ നിന്നുതന്നെ ഉയർന്നിരുന്നു.
മാധ്യമരംഗത്ത് യാതൊരു പരിചയസമ്പത്തുമില്ലാത്ത സാങ്കേതിക വിദഗ്ദ്ധനായ അനിൽ അയിരൂർ നേതൃത്വം നൽകുന്ന ചാനലിന്റെ എഡിറ്റോറിയൽ ബോർഡിലെ ദൗർബല്യമാണ് തുടർച്ചയായ വീഴ്ചകൾക്ക് കാരണമെന്നാണ് മാധ്യമ നിരീക്ഷകരുടെ വിലയിരുത്തൽ. സുജയ വേണു, ലക്ഷ്മി പദ്മ, അപർണ കുറുപ്പ്, വിജയകുമാർ, ജോഷി കുര്യൻ തുടങ്ങിയ ഉപരിപ്ലവമായ അവതരണ ശൈലിയുള്ളവരെ മുൻനിർത്തി ഇറങ്ങിയെങ്കിലും, ഒരു വാർത്ത കൊണ്ടുപോലും ഇതുവരെ മലയാള മാധ്യമരംഗത്ത് തങ്ങളുടേതായ ഒരിടം അടയാളപ്പെടുത്താൻ ബിഗ് ടിവിക്ക് കഴിഞ്ഞിട്ടില്ല. മികച്ച റിപ്പോർട്ടർമാരോ രാഷ്ട്രീയ-സാമൂഹിക ധാരണയുള്ള എഡിറ്റർമാരോ ഇല്ലാത്തതാണ് ചാനലിനെ ദിശാബോധമില്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നത്.
നിർണായക രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ എഡിറ്റോറിയൽ പൊസിഷൻ എടുക്കാൻ കഴിയാതെ, “ഈ വാർത്ത ഞങ്ങൾ എടുക്കുന്നില്ല” എന്ന് ഓൺ എയറിൽ പരസ്യമായി പറയേണ്ടി വന്ന വിചിത്രമായ മാധ്യമ ശൈലിയും ചാനൽ മുൻപ് കാഴ്ചവെച്ചിരുന്നു.
കോടികൾ മുടക്കിയിട്ടും റേറ്റിങ്ങിലും റീച്ചിലും ക്ലച്ച് പിടിക്കാതെ വന്നതോടെ, സംഘപരിവാർ അജണ്ടകളും ന്യൂനപക്ഷ വിരുദ്ധതയും പച്ചയായി വിളമ്പുന്ന ‘ജനം ടിവി’യുടെ അതേ പാത പിന്തുടർന്ന് കാഴ്ചക്കാരെ കൂട്ടാനാണോ ബിഗ് ടിവിയുടെ ശ്രമമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഒരു വശത്ത് രാഷ്ട്രീയ ഗ്രൂപ്പ് കളികളുടെ പിആർ ഏജൻസിയായും മറുവശത്ത് ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വിദ്വേഷം വിൽക്കുന്ന വേദിയായും മാറുന്ന ബിഗ് ടിവിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
