ഒടുവില്‍ ഹര്‍ഷിനയെ തേടി നീതിയെത്തി, കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റൻഡന്റായി നിയമനം
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ നീതി ഉറപ്പാക്കി സർക്കാർ പ്രഖ്യാപനം. ഹർഷിന നാളെ മുതൽ ഔദ്യോഗികമായി സർക്കാർ ജീവനക്കാരിയാകും. കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ഓഫീസ് അറ്റൻഡന്റായാണ് ഹർഷിനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. സെ

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ നീതി ഉറപ്പാക്കി സർക്കാർ പ്രഖ്യാപനം. ഹർഷിന നാളെ മുതൽ ഔദ്യോഗികമായി സർക്കാർ ജീവനക്കാരിയാകും. കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ഓഫീസ് അറ്റൻഡന്റായാണ് ഹർഷിനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെത്തി ഹർഷിന മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനമുണ്ടായത്. തികച്ചും അതിവേഗത്തിലാണ് സർക്കാർ ഇതിന്മേൽ നടപടികൾ സ്വീകരിച്ചത്. കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഹർഷിനയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷത്തിരുന്നപ്പോൾ തനിക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രി ലംഘിച്ചില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ജോലിക്ക് പുറമെ അർഹതപ്പെട്ട നഷ്ടപരിഹാരവും ചികിത്സാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി അവർ വ്യക്തമാക്കി. കൂടാതെ, തകർച്ചയുടെ വക്കിലെത്തിയ ഹർഷിനയുടെ വീട് നവീകരിക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
യാത്രാസൗകര്യം കൂടി കണക്കിലെടുത്താണ് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു തന്നെ തനിക്ക് നിയമനം നൽകിയതെന്ന് ഹർഷിന പറഞ്ഞു. മുൻപ് നീതിക്കായി തെരുവിൽ സമരം ചെയ്തപ്പോൾ തന്നെ അവഗണിക്കുകയും കളിയാക്കി വിടുകയും ചെയ്തവർക്കുള്ള കൃത്യമായ മറുപടിയാണ് സർക്കാരിന്റെ ഈ കരുതലെന്നും അവർ കൂട്ടിച്ചേർത്തു. നാളെത്തന്നെ ഹർഷിന പുതിയ ജോലിയിൽ പ്രവേശിക്കും.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
