Skip to content
Kerala

പൊലീസ് ‘പ്രതിയാക്കിയ’ അബൂബക്കര്‍ നിരപരാധി; ഹംലത്ത് കൊലപാതകത്തില്‍ വഴിത്തിരിവ്

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ ഹംലത്ത് വധക്കേസില്‍ നാടകീയ വഴിത്തിരിവ്. ഹംലത്തിനെ കൊലപ്പെടുത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബൂബക്കര്‍ നിരപരാധിയാണെന്നും കൊലനടത്തിയത് ഹംലത്തിന്റെ മുന്‍ അയല്‍വാസികളായ ദമ്പതികളാമെന്നുമാണ് പോലീസ് പറയുന്നത്. ഈ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, കഴിഞ്ഞ ദിവ

N

News Desk

Published on: 23 Aug 2025, 11:30 pm

പൊലീസ് ‘പ്രതിയാക്കിയ’ അബൂബക്കര്‍ നിരപരാധി; ഹംലത്ത് കൊലപാതകത്തില്‍ വഴിത്തിരിവ്

അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ ഹംലത്ത് വധക്കേസില്‍ നാടകീയ വഴിത്തിരിവ്. ഹംലത്തിനെ കൊലപ്പെടുത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബൂബക്കര്‍ നിരപരാധിയാണെന്നും കൊലനടത്തിയത് ഹംലത്തിന്റെ മുന്‍ അയല്‍വാസികളായ ദമ്പതികളാമെന്നുമാണ് പോലീസ് പറയുന്നത്. ഈ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ, കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബൂബക്കറിനെ കൊലയാളിയായി ചിത്രീകരിച്ച് ആഘോഷിച്ച അന്വേഷണ സംഘത്തിനും ചില പ്രമുഖ മാധ്യമങ്ങള്‍ക്കും വലിയ നാണക്കേടായി പുതിയ സംഭവവികാസങ്ങള്‍.

മോഷണക്കേസിലെ പ്രതിയായ ഭര്‍ത്താവും ഭാര്യയുമാണ് യഥാര്‍ത്ഥ കൊലപാതകികള്‍ എന്ന് പൊലീസ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, കേസിന്റെ തുടക്കത്തില്‍ തന്നെ ഹംലത്തുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളാണ് പ്രതിയെന്ന് ഉറപ്പിച്ച മട്ടില്‍ അന്വേഷണ സംഘം നല്‍കിയ വിവരങ്ങള്‍ അതേപടി ഏറ്റുപിടിച്ച ചില മാധ്യമങ്ങള്‍, അബൂബക്കറിനെതിരെ വലിയ രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. ഇതോടെ, ഒരു നിരപരാധി സമൂഹമധ്യത്തില്‍ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.

എന്നാല്‍, മോഷണം പോയ ഹംലത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. ഫോണില്‍ പുതിയ സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പൊലീസ്, ലൊക്കേഷന്‍ പിന്തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുകയായിരുന്നു.

അര്‍ധരാത്രി മണ്‍വെട്ടി ഉപയോഗിച്ച് അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ ദമ്പതികള്‍, ഹംലത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും മൊബൈല്‍ ഫോണും കവരുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതോടെയാണ് അബൂബക്കര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതും, പൊലീസിന്റെ പ്രാരംഭ അന്വേഷണത്തിലെ പാളിച്ചകള്‍ വ്യക്തമായതും.

നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന അബൂബക്കറിനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിക്കും. ഒരു കൊലപാതകക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനൊപ്പം, തിടുക്കത്തിലുള്ള അറസ്റ്റുകളും മാധ്യമ വിചാരണയും ഒരു നിരപരാധിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.

Related Stories