Skip to content
Kerala

ജനങ്ങളെ ബന്ദികളാക്കുന്ന പണിമുടക്കുകള്‍ നിര്‍ത്തണം; രൂക്ഷ വിമര്‍ശനവുമായി ഹക്കീം അസ്ഹരി

കോഴിക്കോട്: സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ച പൊതുപണിമുടക്കിനെതിരെ കാന്തപുരം എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ മറ്റു വഴികളുള്ളപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലും തൊഴിലാളി യൂണിയനുകളിലുമുള്ള ജനങ്ങളുടെ വിശ്വാസം

N

News Desk

Published on: 9 Jul 2025, 6:52 pm

കോഴിക്കോട്: സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ച പൊതുപണിമുടക്കിനെതിരെ കാന്തപുരം എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ന്യായമായ ആവശ്യങ്ങള്‍ നേടാന്‍ മറ്റു വഴികളുള്ളപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതികള്‍ രാഷ്ട്രീയ പാര്‍ട്ടികളിലും തൊഴിലാളി യൂണിയനുകളിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ഇന്ത്യയിലുടനീളം’ എന്ന് പ്രഖ്യാപിക്കുന്ന സമരങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളെ ആരാണ് പറഞ്ഞുപറ്റിക്കുന്നതെന്ന് ചിന്തിക്കണം. ഇത്തരം ഹര്‍ത്താലുകള്‍ കാരണം ഒരു ദിവസം 200 മുതല്‍ 1000 കോടി രൂപയുടെ വരെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസക്കൂലിക്കാരന്റെ തൊഴില്‍ മുടങ്ങുന്ന, വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറുന്ന ഇത്തരം അശാസ്ത്രീയമായ സമരമുറകള്‍ക്ക് പകരം ചര്‍ച്ചകളിലൂടെയും സമവായത്തിലൂടെയുമാണ് പ്രശ്‌നപരിഹാരം കാണേണ്ടതെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു.

Related Stories