Skip to content
News

വിമാനക്കൂലി വർധിച്ചു; ഹജ്ജ് തീർഥാടകർ പതിനായിരം രൂപ അധികം നൽകണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

പശ്ചിമേഷ്യയിലെ യുദ്ധഭീതിയെത്തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ ഹജ്ജ് തീർഥാടകർക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യത. യാത്രാക്കൂലി ഇനത്തിൽ ഓരോ തീർഥാടകനും പതിനായിരം രൂപ വീതം അധികമായി അടയ്ക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വിമാനക്കമ്പനികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവ

N

News Desk

Published on: 2 May 2026, 10:41 am

വിമാനക്കൂലി വർധിച്ചു; ഹജ്ജ് തീർഥാടകർ പതിനായിരം രൂപ അധികം നൽകണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

പശ്ചിമേഷ്യയിലെ യുദ്ധഭീതിയെത്തുടർന്ന് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതോടെ ഹജ്ജ് തീർഥാടകർക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യത. യാത്രാക്കൂലി ഇനത്തിൽ ഓരോ തീർഥാടകനും പതിനായിരം രൂപ വീതം അധികമായി അടയ്ക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വിമാനക്കമ്പനികളുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് തുക നിശ്ചയിച്ചത്.

ആദ്യഘട്ടത്തിൽ മുപ്പതിനായിരം രൂപയോളം അധികമായി നൽകണമെന്നായിരുന്നു വിമാനക്കമ്പനികളുടെ ആവശ്യം. എന്നാൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ഇടപെടലിനെത്തുടർന്ന് തുക ഏകദേശം 100 ഡോളറായി (പതിനായിരം രൂപ) കുറയ്ക്കുകയായിരുന്നു. യുദ്ധസാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചതാണ് നിരക്ക് വർധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

അധികമായി നിശ്ചയിച്ച ഈ തുക മെയ് 15-നകം തീർഥാടകർ അടയ്ക്കേണ്ടതുണ്ട്. തുക അടയ്ക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സമയം നീട്ടി നൽകാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും മറ്റും പുറപ്പെടുന്ന ഹാജിമാർക്ക് ഈ തീരുമാനം വലിയൊരു അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

അതേസമയം, പണമടയ്ക്കാൻ വൈകിയെന്ന് കരുതി ഒരു തീർഥാടകന്റെയും യാത്ര റദ്ദാക്കില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രയാസമുള്ളവർക്ക് ആവശ്യമായ ഇളവുകൾ നൽകുമെന്നും എല്ലാ ഹാജിമാർക്കും യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Stories