Skip to content
Kerala

ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് 7 വരെ നീട്ടി, ഇരുപതിനായിരം കടന്ന് അപേക്ഷകര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 152300/ രൂപ ആദ്യ ഗഡുവായി ആഗസ്ത് 20 നുള്ളില്‍ അടക്കണം. ജൂലൈ ഏഴാം തീയതിയാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. 31.0

N

News Desk

Published on: 1 Aug 2025, 9:30 am

ഹജ്ജ് അപേക്ഷാ തീയതി ഓഗസ്റ്റ് 7 വരെ നീട്ടി, ഇരുപതിനായിരം കടന്ന് അപേക്ഷകര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 7 വരെ നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍ക്കുലര്‍. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 152300/ രൂപ ആദ്യ ഗഡുവായി ആഗസ്ത് 20 നുള്ളില്‍ അടക്കണം.

ജൂലൈ ഏഴാം തീയതിയാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.സംസ്ഥാനത്ത് ഇതുവരെ 20978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4112 ലേഡീസ് വിതൗട്ട് മെഹറം 2817, ജനറല്‍ കാറ്റഗറിയില്‍ 13255 അപേക്ഷകളുമാണ് ലഭിച്ചത്.

ഈ വര്‍ഷം ആരംഭിച്ച, 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേര്‍ക്ക് മുന്‍ഗണന ലഭിച്ചത്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവര്‍ നമ്പര്‍ നല്‍കുന്ന നടപടി ഹജ്ജ് ഹൗസില്‍ പുരോഗമിച്ച് വരികയാണ്.

ഹജ്ജ് ട്രെയിനര്‍ മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്. ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഹജ്ജ് ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം സേവന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

Related Stories