Skip to content
Kerala

മലബാർ ഗ്രൂപ്പിന് പൊങ്കാല, ഹൈദ്രാലിയുടെ ഇവന്റ് മാനേജ്‌മെന്റ് അടിമുടി പാളി; ഫൈസൽ ഊരാകുടുക്കില്‍

മലബാർ ഗോൾഡ് ഉടമ ഫൈസൽ എ.കെ. മലബാറിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും പങ്കെടുത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണല്ലോ. ഇരുവരേയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ചടങ്ങില്‍ ആദിലയും നൂറയും പങ്കെടുക്കുന്

N

News Desk

Published on: 18 Nov 2025, 12:01 pm

മലബാർ ഗ്രൂപ്പിന് പൊങ്കാല, ഹൈദ്രാലിയുടെ ഇവന്റ് മാനേജ്‌മെന്റ് അടിമുടി പാളി; ഫൈസൽ ഊരാകുടുക്കില്‍

മലബാർ ഗോൾഡ് ഉടമ ഫൈസൽ എ.കെ. മലബാറിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും പങ്കെടുത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണല്ലോ. ഇരുവരേയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ചടങ്ങില്‍ ആദിലയും നൂറയും പങ്കെടുക്കുന്നതിനെ കുറിച്ച് തനിയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇക്കാര്യം വിശദീകരിച്ച് ഫൈസൽ പറയുന്നത്. എന്നാല്‍ ഈ കുറിപ്പും വിവാദമായതോടെ പിന്‍ വലിച്ചിരിക്കുകയാണ് ഫെെസിലപ്പോള്‍.

ഇതോടെ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി മാധ്യമപ്രവർത്തകന്‍ ഹെെദ്രാലിയും വെട്ടിലായിരിക്കുകയാണ്. ചടങ്ങിന്റെ ഇവന്റ് മാനേജ്‌മെന്റ് പൂർണ്ണമായും പാളിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നാണ് മലബാർ ഗോള്‍ഡ് ഉടമകള്‍ വിലയിരുത്തുന്നത്.

ചടങ്ങിന്റെ ക്ഷണിതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതിലും അതിഥികളെ ക്ഷണിക്കുന്നതിലും മാധ്യമപ്രവർത്തകനായ ഹൈദ്രാലിയുടെ ഇവന്റ് മാനേജ്‌മെന്റ് ടീമിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് പ്രധാന ആരോപണം. ഹൈദ്രാലിയാണ് പരിപാടിയുടെ സംഘാടനം പ്രധാനമായും നിർവഹിച്ചത്. ചടങ്ങിയ അവതാരകനും ഇദ്ദേഹമായിരുന്നു.

പൊതുസമൂഹത്തിൽ വിവാദ കഥാപാത്രങ്ങളയ ആദിലയേയും നൂറയേയും ക്ഷണിച്ചതിലൂടെയുണ്ടായ അനാവശ്യ വിവാദങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇവന്റ് മാനേജ്‌മെന്റിനാണ് എന്നാണ് ഫെെസലും കൂട്ടരും പറയുന്നത്. അതാണ് താന്‍ ഇക്കാര്യം അറിഞ്ഞില്ല എന്ന് പറയുന്നതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്. വിവാദങ്ങൾ മൂലം ഫൈസൽ മലബാരിക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ഇത് ബിസിനസ് രംഗത്തും സമുദായത്തിലും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും മലബാർ ഗോള്‍ഡ് വിലയിരുത്തുന്നു.

ഖേദപ്രകടനത്തിന് ശേഷം മറുവിഭാഗത്തിന്‍റെ സമ്മർദ്ദത്തെത്തുടർന്ന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നതും അദ്ദേഹത്തിനും മലബാർ ഗോള്‍ഡിനും നാണക്കേടായി.

അതേസമയം, മലബാർ ഗോൾഡിനെപ്പോലുള്ള ഒരു വലിയ ബിസിനസ് ഗ്രൂപ്പിന്റെ തലവൻ ഇത്തരം സമുദായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നു എന്ന വിമർശനവും മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഫെെസലിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഇവർ ഉയർത്തുന്നത്.

Related Stories