ശമ്പളം സർക്കാർ നൽകും; എയ്ഡഡ് കോളജുകൾക്ക് കൽപിത സർവകലാശാല പദവിക്ക് വീണ്ടും നീക്കം
സർക്കാർ ശമ്പളത്തിൽ സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളെ കൽപിത സർവകലാശാലകളാക്കുന്നതിന് (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി) പച്ചക്കൊടി കാണിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച് മൂന്ന് കോളജുകൾ സമർപ്പിച്ച എൻ.ഒ.സി അപേക്ഷ നിയമ, ധനവകുപ്പുകളുടെ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറി. കഴിഞ്ഞ സ

സർക്കാർ ശമ്പളത്തിൽ സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളെ കൽപിത സർവകലാശാലകളാക്കുന്നതിന് (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി) പച്ചക്കൊടി കാണിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്ത്. ഇതുസംബന്ധിച്ച് മൂന്ന് കോളജുകൾ സമർപ്പിച്ച എൻ.ഒ.സി അപേക്ഷ നിയമ, ധനവകുപ്പുകളുടെ പരിശോധനക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറി. കഴിഞ്ഞ സർക്കാർ കാലത്ത് എൻ.ഒ.സി നിഷേധിച്ച കോളജുകളുടെ അപേക്ഷകളാണ് ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്ത് പരിശോധനക്ക് അയച്ചിരിക്കുന്നത്.
അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുന്നത് തുടർന്നുകൊണ്ട് തന്നെ കോളജുകൾക്ക് കൽപിത സർവകലാശാല പദവിക്ക് വഴിയൊരുക്കാനാണ് ലക്ഷ്യമിടുന്നത്. കൽപിത സർവകലാശാല പദവി ലഭിക്കുന്നതോടെ ഈ സ്ഥാപനങ്ങൾക്ക് മേൽ സർക്കാറിനുള്ള നിയന്ത്രണം ഇല്ലാതാവുകയും യു.ജി.സി റഗുലേഷൻ പൂർണ്ണമായി ബാധകമാവുകയും ചെയ്യും. നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ മെറിറ്റടിസ്ഥാനത്തിലാണ് എയ്ഡഡ് കോളജുകളിലെ വിദ്യാർഥി പ്രവേശനം നടക്കുന്നത്. എന്നാൽ കൽപിത പദവി ലഭിക്കുന്നതോടെ വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവും മാനേജ്‌മെന്റുകൾക്ക് സ്വന്തം നിലക്ക് നടത്താൻ സാധിക്കും.
ഈ പദവി ലഭിക്കാൻ എയ്ഡഡ് കോളജുകൾക്ക് സർക്കാറിന്‍റെ എൻ.ഒ.സി നിർബന്ധമാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം മാർ ഇവാനിയോസ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് എന്നീ എയ്ഡഡ് കോളജുകൾ എൻ.ഒ.സിക്കായി അപേക്ഷിച്ചിരുന്നു. സർക്കാറിനുമേൽ കടുത്ത സമ്മർദമുയർന്നെങ്കിലും എയ്ഡഡ് പദവി നിലനിർത്തി എൻ.ഒ.സി നൽകാനാകില്ലെന്ന കർശന നിലപാടാണ് അന്ന് സർക്കാർ സ്വീകരിച്ചിരുന്നത്.
എന്നാൽ ഭരണം മാറിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉൾപ്പെടെയുള്ളവരെ കണ്ട് എയ്ഡഡ് സ്ഥാപനങ്ങൾ കൽപിത സർവകലാശാല പദത്‌ലിക്കുള്ള എൻ.ഒ.സി സംഘടിപ്പിക്കാൻ ശ്രമം ആരംഭിച്ചത്. നിലവിലുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ വിരമിക്കുന്നത് വരെ സർക്കാർ ശമ്പളം സംരക്ഷിച്ചുനൽകിയും, വിരമിക്കലിന് ശേഷം നിയമിക്കുന്നവർക്ക് മാനേജ്മെന്‍റ് ശമ്പളം നൽകുന്നതുമായ രീതിയാണ് നിലവിൽ പരിശോധിക്കുന്നത്. സർക്കാർ ശമ്പളം വാങ്ങുന്ന തസ്തികകൾ വിരമിക്കലോടെ ഇല്ലാതാകുമെങ്കിലും, വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
