Skip to content
Kerala

കയ്യും കാലും വെട്ടുന്ന പാര്‍ട്ടിയല്ല സിപിഎം, വിസിമാരെ ആര്‍എസ്എസ് കാവിവല്‍ക്കരിച്ചിരിക്കുന്നു; ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കാവിവല്‍ക്കരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഇതോടൊപ്പം, മീഡിയവണ്‍ എഡിറ്റര്‍ക്കെതിരെ ഉയര്‍ന്ന ‘കൈവെട്ട്’ ഭീഷണി പൂര്‍ണ്ണമായി തള്ളിയ അദ്ദേഹം, സിപിഎം ഇത്തരം പ്രവര്‍ത്തനങ്ങള്‍

N

News Desk

Published on: 11 Jul 2025, 5:57 pm

കയ്യും കാലും വെട്ടുന്ന പാര്‍ട്ടിയല്ല സിപിഎം, വിസിമാരെ ആര്‍എസ്എസ് കാവിവല്‍ക്കരിച്ചിരിക്കുന്നു; ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കാവിവല്‍ക്കരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഇതോടൊപ്പം, മീഡിയവണ്‍ എഡിറ്റര്‍ക്കെതിരെ ഉയര്‍ന്ന ‘കൈവെട്ട്’ ഭീഷണി പൂര്‍ണ്ണമായി തള്ളിയ അദ്ദേഹം, സിപിഎം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയല്ലെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലക്ഷ്യം ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കല്‍’

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ‘ഇന്ത്യയിലെ മികച്ച 100 കോളേജുകളില്‍ 16 എണ്ണം കേരളത്തിലാണ്. ഈ നേട്ടത്തെ ഇല്ലാതാക്കാനാണ് കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുക്കുന്നത്. ഭരണഘടനയെ പോലും മാനിക്കാത്ത ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും,’ അദ്ദേഹം വ്യക്തമാക്കി.

‘കയ്യും കാലും വെട്ടുന്ന പാര്‍ട്ടിയല്ല സിപിഎം’

മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരായ ഭീഷണി മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം മുദ്രാവാക്യങ്ങളെയും രീതികളെയും പാര്‍ട്ടി പൂര്‍ണ്ണമായി തള്ളിക്കളയുന്നു എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ‘സിപിഎം കയ്യും കാലും വെട്ടുന്ന പാര്‍ട്ടിയല്ല. അത്തരം മുദ്രാവാക്യം വിളിക്കുന്നത് ശരിയുമല്ല. ആ രീതി ഞങ്ങളുടേതല്ല,’ അദ്ദേഹം പറഞ്ഞു.

കീം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചു

കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് ഏകീകരണ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം ന്യായീകരിച്ചു. കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൂടുതല്‍ പരിഗണന നല്‍കാനാണ് മാര്‍ക്ക് ഏകീകരണം നടത്തിയത്. എന്നാല്‍, കോടതി വിധി സംസ്ഥാന സിലബസിലെ കുട്ടികള്‍ക്ക് നിരാശയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories