Skip to content
Kerala

ഗോവിന്ദച്ചാമി ജയില്‍ ചാടി, നടുങ്ങി കേരളം

സംസ്ഥാനത്തെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. അതീവ സുരക്ഷാ മേഖലയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. സംസ്ഥാന പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ സംഭവം വന്‍ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത

N

News Desk

Published on: 25 Jul 2025, 9:45 am

ഗോവിന്ദച്ചാമി ജയില്‍ ചാടി, നടുങ്ങി കേരളം

സംസ്ഥാനത്തെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. അതീവ സുരക്ഷാ മേഖലയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. സംസ്ഥാന പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ സംഭവം വന്‍ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്തുള്ള സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയ ശേഷമായിരുന്നു ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടല്‍. വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതിലിന് മുകളിലൂടെ എറിഞ്ഞ് അതില്‍ തൂങ്ങിയാണ് ഇയാള്‍ പുറംലോകത്തെത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെ സംസ്ഥാന വ്യാപകമായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

2011-ല്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു ഗോവിന്ദച്ചാമി. പ്രതി രക്ഷപ്പെട്ടത് പൊതുജനങ്ങള്‍ക്കിടയിലും വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

Related Stories