Skip to content
Kerala

‘ചപ്പാത്തി കഴിച്ചു തടികുറച്ചു ‘ ജയിൽ ചാട്ടത്തിന് മുമ്പ് ഗോവിന്ദച്ചാമി കൃത്യമായ ആസൂത്രണം നടത്തി

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പോലീസ്. ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി ശരീരഭാരം കുറയ്ക്കുകയും, സെല്ലിലെ കമ്പികൾ മുറിക്കാൻ ആയുധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ജയിലിൽ ഗോവിന്ദ

N

News Desk

Published on: 25 Jul 2025, 3:09 pm

‘ചപ്പാത്തി കഴിച്ചു തടികുറച്ചു ‘ ജയിൽ ചാട്ടത്തിന് മുമ്പ് ഗോവിന്ദച്ചാമി കൃത്യമായ ആസൂത്രണം നടത്തി

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പോലീസ്. ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി ശരീരഭാരം കുറയ്ക്കുകയും, സെല്ലിലെ കമ്പികൾ മുറിക്കാൻ ആയുധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ജയിലിൽ ഗോവിന്ദച്ചാമിയെ പാർപ്പിച്ച സെല്ലിനുള്ളിലെ കട്ടിയുള്ള കമ്പികൾ ഉപ്പ് വെച്ച് ദ്രവിപ്പിച്ച ശേഷമാണ് ഹാക്സോ ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റിയത്. ഇതിനായി ജയിൽ വളപ്പിൽ നിർമാണ പ്രവർത്തനം നടന്ന സ്ഥലത്ത് നിന്നാണ് ഹാക്സോ ബ്ലേഡ് ഗോവിന്ദച്ചാമി സംഘടിപ്പിച്ചത്. കമ്പികളിൽ ചെറുതായി മുറിച്ച ശേഷമാണ് ഉപ്പ് വെച്ചത്. ജയിൽ മതിലിൽ കയറാനായി പാൽപാത്രങ്ങളും കന്നാസുകളും ഡ്രമ്മുമാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. കൂടാതെ, മതിൽ ചാടാനുള്ള തുണികളും പ്രതി ശേഖരിച്ച് വച്ചിരുന്നു.

ജയിൽ ചാടാനായി ഗോവിന്ദച്ചാമി പ്രത്യേക ഭക്ഷണക്രമം പിന്തുടർന്നിരുന്നു. ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചാണ് ഇയാൾ ശരീരഭാരം കുറച്ചത്. സെല്ലിലെ കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഈ ഭാരം കുറയ്ക്കൽ. ഡോക്ടറുടെ പക്കൽ നിന്ന് എഴുതി വാങ്ങിയായിരുന്നു ചപ്പാത്തി മാത്രം കഴിച്ചിരുന്നത്. മാസങ്ങളായി കടുത്ത വ്യായാമവും ഇയാൾ ചെയ്തിരുന്നു.

സെല്ലിലെ രണ്ട് കമ്പികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്. ജയിൽ മതിലിൽ കയറാനായി പ്ലാസ്റ്റിക് ഡ്രമ്മുകളും കന്നാസുകളും ഉപയോഗിച്ചു. കൂടാതെ, മതിൽ ചാടാനുള്ള തുണികളും പ്രതി ശേഖരിച്ച് വെച്ചിരുന്നു. ഇവ ഉപയോഗിച്ച് വടം കെട്ടിയുണ്ടാക്കി ഫെൻസിങ്ങിലേക്ക് എറിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ടത്.

ജയിൽ വസ്ത്രത്തിൽ പുറത്തിറങ്ങിയാൽ തിരിച്ചറിയുമെന്നതിനാൽ കറുത്ത വസ്ത്രം നേരത്തെ കൈവശപ്പെടുത്തിയിരുന്നു. ഷേവിങ് അലർജിയാണെന്ന കാരണം പറഞ്ഞ് പ്രത്യേക അനുമതിയോടെ താടി വളർത്തിയത് പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാനായിരുന്നു. പുറത്തെത്തിയ ശേഷം ആദ്യത്തെ നാല് കിലോമീറ്റർ ദൂരം നടക്കുകയും ചെയ്തു.

ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ സഹായകമായതെന്ന് കണ്ണൂർ പോലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു. ജയിലിലെ വൈദ്യുതി വേലി പ്രവർത്തിച്ചിരുന്നില്ലെന്നും, ജയിൽ ചാട്ടം ജയിൽ വകുപ്പ് അറിയാൻ മൂന്ന് മണിക്കൂറോളം വൈകിയെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജയിൽ ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Related Stories