Skip to content
Kerala

ജനം ടിവിയ്ക്ക് ചാര്‍ളി തോമസ്, മറ്റുളളവര്‍ക്ക് ഗോവിന്ദച്ചാമി, കോടതി രേഖകളില്‍ ഗോവിന്ദ സ്വാമി

സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഗോവിന്ദച്ചാമി ജയില്‍ച്ചാട്ടത്തിലൂടെ വീണ്ടും വാര്‍ത്തകകളില്‍ നിറയുകയാണല്ലോ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം സമീപത്തെ ഒരു കിണറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു. എന്നാല്‍ കേരളത്തെ നടുക്

N

News Desk

Published on: 25 Jul 2025, 5:58 pm

ജനം ടിവിയ്ക്ക് ചാര്‍ളി തോമസ്, മറ്റുളളവര്‍ക്ക് ഗോവിന്ദച്ചാമി, കോടതി രേഖകളില്‍ ഗോവിന്ദ സ്വാമി

സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഗോവിന്ദച്ചാമി ജയില്‍ച്ചാട്ടത്തിലൂടെ വീണ്ടും വാര്‍ത്തകകളില്‍ നിറയുകയാണല്ലോ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം സമീപത്തെ ഒരു കിണറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു.

എന്നാല്‍ കേരളത്തെ നടുക്കിയ ഈ ജയില്‍ച്ചാട്ടത്തിനിടെ ഗോവിന്ദച്ചാമിയുടെ പേരിനെ ചൊല്ലിയുളള ചര്‍ച്ചകള്‍ ഒരിക്കല്‍ കൂടി സജീവമായിരിക്കുകയാണ്. സംഘ്പരിവാര്‍ അനുകൂല ചാനലായ ജനം ടിവി ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ളി തോമസ് എന്നാണ് കൊടുത്തത്. ഇയാളുടെ യഥാര്‍ത്വ പേര് ചാര്‍ളി തോമസ് എന്നാണെന്നാണ് ജനം ടിവി അവകാശപ്പെടുന്നത്. ഗോവിന്ദച്ചാമി ഹിന്ദുമത വിശ്വാസിയല്ല എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് ജനം ടിവി ചാര്‍ളി തോമസെന്ന പേര് ഉപയോഗിക്കുന്നത്.

അതെസമയം മറ്റ് മാധ്യമങ്ങളും പൊതുസമൂഹവും ഗോവിന്ദച്ചാമി എന്നാണ് ഇതുവരെ ഇയാളെ വിളിക്കുന്നത്. എന്നാല്‍ കോടതി രേഖകളില്‍ ഗോവിന്ദ സ്വാമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പേരിന്റെ കാര്യത്തില്‍ നേരത്തേയും ജനം ടിവി ഇതേ സമീപനം സ്വീകരിച്ചിട്ടുണ്ട്. വിജയിയെ ജോസഫ് എന്നും സ്റ്റാലിനെ ജോസഫ് സ്റ്റാലിനെന്നുമാണ് ജനം ടിവി പരിചയപ്പെടുത്താറ്.

അതിവിദഗ്ദ്ധമായ ജയില്‍ചാട്ടവും ഒടുവിലെ പിടിയും

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗോവിന്ദസ്വാമി ഇന്ന് പുലര്‍ച്ചെ 4:30-ഓടെ ജയില്‍ ചാടിയത്. ഒന്നരമാസം സമയമെടുത്ത്, ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് സംഘടിപ്പിച്ച ആയുധം ഉപയോഗിച്ച് സെല്ലിന്റെ അഴി മുറിച്ചു. പിന്നീട് പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ച് ഏഴര മീറ്റര്‍ ഉയരമുള്ള മതില്‍ ചാടി പുറത്തുകടന്നു. എന്നാല്‍, രക്ഷപ്പെടാനുള്ള ശ്രമം പാളുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമീപത്തെ ഒരു ആള്‍മറയില്ലാത്ത കിണറ്റില്‍ ഒളിച്ചിരുന്ന ഗോവിന്ദസ്വാമിയെ കണ്ടെത്തുകയും ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയെ വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം തൃശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും.

Related Stories