ബോർഡുകളിലും കോർപ്പറേഷനുകളിലും വൻ അഴിച്ചുപണി; അധ്യക്ഷരും അംഗങ്ങളും സ്ഥാനമൊഴിയണമെന്ന് സർക്കാർ നിർദ്ദേശം
വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകൾ, കോർപ്പറേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ തലപ്പത്ത് പ്രവർത്തിക്കുന്നവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച് യുഡിഎഫ് സർക്കാർ. അധ്യക്ഷന്മാർക്ക് പുറമേ ഉപാധ്യക്ഷന്മാരും അംഗങ്ങളും സ്ഥാനമൊഴിയണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച കർശന നിർദ്ദേശം ബ

വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകൾ, കോർപ്പറേഷനുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ തലപ്പത്ത് പ്രവർത്തിക്കുന്നവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച് യുഡിഎഫ് സർക്കാർ. അധ്യക്ഷന്മാർക്ക് പുറമേ ഉപാധ്യക്ഷന്മാരും അംഗങ്ങളും സ്ഥാനമൊഴിയണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച കർശന നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. സ്വയം സ്ഥാനമൊഴിയാത്ത പക്ഷം ഇവരെ പുറത്താക്കാനാണ് സർക്കാർ തീരുമാനം.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് നിയമിക്കപ്പെട്ട പലരും കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും സ്ഥാനങ്ങളിൽ തുടരുകയാണ്. ഇവർ സ്ഥാനമൊഴിയാതിരിക്കാൻ മന്ത്രിമാരുടെ ഓഫീസുകൾ കയറിയിറങ്ങുന്നതായും, ചില യുഡിഎഫ് നേതാക്കൾ വഴി ഇതിനായി സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്.
സമ്മർദ്ദം കടുത്തതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ മാസം നാലിന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുകയും, എല്ലാവരോടും സ്ഥാനമൊഴിയാൻ നിർദ്ദേശിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപന മേധാവികൾക്ക് ഈ നിർദ്ദേശം കൈമാറിയെങ്കിലും, ഉത്തരവ് ലഭിച്ചിട്ടും പലരും സ്ഥാനമൊഴിയാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ കയറിക്കൂടിയ കരാർ ജീവനക്കാരെയും ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. ഇവരുടെ പട്ടിക വകുപ്പുകൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാപന മേധാവികൾ സ്ഥാനത്ത് തുടരുന്നത് കാരണം കരാർ ജീവനക്കാരുടെ കാര്യത്തിൽ അന്തിമ നടപടി സ്വീകരിക്കാൻ സർക്കാരിന് തടസ്സങ്ങൾ നേരിടുന്നുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
