എഡിജിപി എം.ആര് അജിത് കുമാറിന് സര്‍ക്കാര്‍ സംരക്ഷണം; മുന്‍ ഡിജിപി നല്കിയ റിപ്പോര്‍ട്ടുകള്‍ മടക്കി
എഡിജിപി എം.ആര് അജിത് കുമാറിനെതിരായ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ച് സര്‍ക്കാര്‍. മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളാണ് അജിത് കുമാറിന് അനുകൂലമായ നിലപാടിന്റെ ഭാഗമായി സര്‍ക്കാര്‍ തിരിച്ചയച്ചത്. സീനിയര്‍ ഉദ്യോഗസ്ഥന് നല്കിയ റിപ്പോര്‍ട്ടില്‍, ജൂനിയര്‍ ഉദ്യോഗ

എഡിജിപി എം.ആര് അജിത് കുമാറിനെതിരായ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ച് സര്‍ക്കാര്‍. മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളാണ് അജിത് കുമാറിന് അനുകൂലമായ നിലപാടിന്റെ ഭാഗമായി സര്‍ക്കാര്‍ തിരിച്ചയച്ചത്.
സീനിയര്‍ ഉദ്യോഗസ്ഥന് നല്കിയ റിപ്പോര്‍ട്ടില്‍, ജൂനിയര്‍ ഉദ്യോഗസ്ഥനായ എഡിജിപി റാവഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി അസാധാരണമാണ്.
തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്, ഐപിഎസ് ഉദ്യോഗസ്ഥന് പി. വിജയന് നല്കിയ പരാതിയിന്മേലുള്ള ശുപാര്‍ശ എന്നിവയാണ് മടക്കിയത്. ഈ രണ്ട് റിപ്പോര്‍ട്ടുകളിലും അജിത് കുമാറിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി എഡിജിപിയെ സംരക്ഷിക്കാനാണെന്നുള്ള ആക്ഷേപം ശക്തമായിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
