സ്വർണവിലയിൽ വൻ കുതിപ്പ്: പവന് 2,320 രൂപ വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് 2,320 രൂപ വർധിച്ച് 1,13,760 രൂപയായി. ഗ്രാമിന് 290 രൂപ ഉയർന്ന് 14,220 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂൺ മാസത്തിനു ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് 2,320 രൂപ വർധിച്ച് 1,13,760 രൂപയായി. ഗ്രാമിന് 290 രൂപ ഉയർന്ന് 14,220 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ജൂൺ മാസത്തിനു ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം പവന് 8,160 രൂപയുടെ വർധനവാണുണ്ടായത്. ഓഗസ്റ്റ് ഒന്നിന് 1,05,760 രൂപയായിരുന്ന പവൻ വിലയാണ് വെറും 10 ദിവസത്തിനുള്ളിൽ എണ്ണായിരം രൂപയിലധികം വർധിച്ച് പുതിയ ഉയരങ്ങളിലെത്തിയത്.
ആഗോള വിപണിയിലുണ്ടായ ശക്തമായ മുന്നേറ്റമാണ് പ്രാദേശിക വിപണിയിലും സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 4,411 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയർന്ന് ഔൺസിന് 65.46 ഡോളർ എന്ന നിലവാരത്തിലെത്തിയിട്ടുണ്ട്.
തുടർച്ചയായി വില ഉയരുന്നത് വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
