വീഴല്ലെ പൊന്നേ… സ്വർണ വില താഴോട്ട് പവന് 91720
സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപ കുറഞ്ഞ് 11,465 രൂപയാണ് നിലവിലെ വില. റെക്കോർഡ് വിലയിലേക്ക് കു

സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന് 75 രൂപ കുറഞ്ഞ് 11,465 രൂപയാണ് നിലവിലെ വില. റെക്കോർഡ് വിലയിലേക്ക് കുതിച്ചിരുന്ന സ്വർണ്ണത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏകദേശം 5,640 രൂപയോളം കുറവുണ്ടായി. ഈ മാസം 17, 21 തീയതികളിലായി ഒരു പവന് 97,360 രൂപ എന്ന റെക്കോർഡ് നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ആഗോള വിപണിയിൽ നിക്ഷേപകർ വൻ ലാഭമെടുത്ത് സ്വർണ്ണം വിറ്റഴിച്ചത് വില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. സ്വർണ്ണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണ്ണവില കനത്ത ചാഞ്ചാട്ടം നേരിടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. സ്വർണ്ണവില കുറഞ്ഞതിന് പിന്നാലെ വെള്ളി വിലയിലും ഇടിവ് നേരിട്ടിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
