Skip to content
Kerala

സ്വർണ തട്ടിപ്പ്: അൽമുക്തദിർ ജ്വല്ലറി ഗ്രൂപ്പിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ലാഭവിഹിതം നൽകാമെന്ന് പഞ്ഞ് കോടികളുടെ സ്വർണവും പണവും തട്ടിയ അൽമുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് അധികൃതർക്കെതിരെ ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉടമ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ ഒന്നാം പ്രതിയാക്കിയും മാനേജർ, സൈൽസ്മാൻ, ഏജന്റുമാർ എന്നിവരെ കൂട്ടുപ്രതികളാക്കിയുമാണ് കേസെടുത്തത്. അൽ മുഖ്തദിർ

N

News Desk

Published on: 14 Jun 2025, 3:33 pm

സ്വർണ തട്ടിപ്പ്: അൽമുക്തദിർ ജ്വല്ലറി ഗ്രൂപ്പിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ലാഭവിഹിതം നൽകാമെന്ന് പഞ്ഞ് കോടികളുടെ സ്വർണവും പണവും തട്ടിയ അൽമുക്തദിർ ഗോൾഡ് ആൻഡ് ഡയമണ്ട് അധികൃതർക്കെതിരെ ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉടമ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ ഒന്നാം പ്രതിയാക്കിയും മാനേജർ, സൈൽസ്മാൻ, ഏജന്റുമാർ എന്നിവരെ കൂട്ടുപ്രതികളാക്കിയുമാണ് കേസെടുത്തത്. അൽ മുഖ്തദിർ ഗ്രൂപ്പിന്റെ പഴവങ്ങാടിയിലുള്ള അൽശുക്കൂർ ജ്വല്ലറി കേന്ത്രീകരിച്ചാണ് പ്രധാനമായി തട്ടിപ്പ് നടന്നതെന്നും ഇതുവരേക്കും 205 പേർക്ക് പണം നഷ്‌ടമായെന്നും പോലീസ് പറഞ്ഞു.

പുല്ലമ്പാറ സ്വദേശിയായ പരാതിക്കാരൻ 76.10 ഗ്രാം സ്വർണം പതിനൊന്ന് മാസത്തേക്ക് നിക്ഷേപമായി ജ്വല്ലറിക്ക് നൽകി മൂന്ന് മാസം കൂടുമ്പോൾ 17 ശതമാനം ലാഭവിഹിതം നൽകാമെന്നായിരുന്നു ഉറപ്പ് എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ലാഭ വിഹിതമോ മുതലോ തിരിച്ച് കിട്ടിയില്ല ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related Stories